ഇന്ത്യയിലെ ഫിലിം സ്‌കൂളുകളില്‍ സിനിമാ നിര്‍മ്മാണവും പഠിപ്പിക്കണം: ഷബാന അസ്മി
Bollywood
ഇന്ത്യയിലെ ഫിലിം സ്‌കൂളുകളില്‍ സിനിമാ നിര്‍മ്മാണവും പഠിപ്പിക്കണം: ഷബാന അസ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th January 2019, 8:52 pm

മുംബൈ: സംവിധാനവും അഭിനയവും പഠിപ്പിക്കുന്ന ഇന്ത്യയിലെ ഫിലിം സ്‌കൂളുകള്‍ നിര്‍മ്മാണവും പഠിപ്പിക്കണമെന്ന് അഭിനേത്രി ഷബാന അസ്മി. പുറം രാജ്യങ്ങളില്‍ ഇത്തരം സ്ഥാപനങ്ങളുണ്ടെന്നും ഷബാന പറഞ്ഞു.

തന്റെ പിതാവും കവിയുമായ കൈഫി അസ്മിയുടെ നൂറാം ജന്മവാര്‍ഷികം ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു ഷബാന അസ്മി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചിത്ര രചനാ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയില്‍ പണക്കാരനായ ആര്‍ക്കും നിര്‍മ്മാതാവ് ആകാം അതല്ലാതെ പ്രത്യേകിച്ച് യോഗ്യതകളൊന്നും ആവശ്യമില്ല.പക്ഷേ നിര്‍മ്മാതാവ് ആകാനും പരിശീലനമാവശ്യമാണെന്ന് ഫിലിം സ്‌കൂളുകള്‍ മനസ്സിലാക്കണം.

Also Read:  മുന്നോക്ക സാമ്പത്തിക സംവരണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്‍ നിയമമായി

സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫിലിം സ്‌കൂളുകള്‍ നിര്‍ബന്ധമായും നിര്‍മ്മാണം പാഠ്യവിഷയമാക്കണം എന്നും ഷബാന പറഞ്ഞു. സത്യജിത്ത് റേ ഇന്‍സ്റ്റിട്യൂട്ട് പോലുള്ളവ ഇത് ഏറ്റെടുക്കണമെന്നും ഷബാന പറഞ്ഞു.

ഇന്ത്യക്ക് പുറത്തുള്ള മിക്ക ഫിലിം സ്‌കൂളുകളിലും നിര്‍മ്മാണം പഠിപ്പിക്കുന്നുണ്ടെന്നും അത് കൊണ്ടാണ് താന്‍ ഇത് പറയുന്നതെന്നും ഷബാന വ്യക്തമാക്കി.