എഡിറ്റര്‍
എഡിറ്റര്‍
‘റേറ്റിംഗ് കണ്ട് ആശ്വസിക്കേണ്ട’; രാജ്യത്തെ സാമ്പത്തിക രംഗം അപകടനിലയില്‍ തന്നെയാണെന്ന് മന്‍മോഹന്‍ സിംഗ്
എഡിറ്റര്‍
Sunday 19th November 2017 1:04am


കൊച്ചി: രാജ്യത്തെ സാമ്പത്തിക രംഗം അപകടാവസ്ഥയില്‍ നിന്ന് പുറത്തുകടന്നെന്ന മിഥ്യാധാരണ വേണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ നിരക്ക് ഉയര്‍ത്തിയ സാഹചര്യത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.

‘മൂഡീസ് ഇന്ത്യയുടെ നിക്ഷേപ യോഗ്യതാ നിരക്ക് ഉയര്‍ത്തിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തരുത്. സമ്പദ് രംഗത്തിന് മുന്നോട്ടുപോകാന്‍ ശക്തവും ഉദ്ദേശശുദ്ധിയുള്ളതുമായ മാര്‍ഗനിര്‍ദ്ദേശം അനിവാര്യമാണ്.’


Also Read: ‘മൈ തങ്കമേ’ ; നയന്‍താരയ്ക്ക് പിറന്നാളാശംസയര്‍പ്പിച്ച് കാമുകന്‍


എറണാകുളം സെന്റ് തെരേസാസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസങ്ങള്‍ക്കുമുന്‍പ് 40-45 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില 62-64 ഡോളറിലേക്ക് എത്തിയത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേല്‍പ്പിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. പുതിയ നികുതി സമ്പ്രദായം കൊണ്ടുവരുമ്പോള്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകള്‍ ഇല്ലാതെ ജി.എസ്.ടി നടപ്പാക്കിയിട്ട് ഉദ്യോഗസ്ഥരെ പഴി പറയുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ റേറ്റിങ് ഉയര്‍ത്തിയത് രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ നേട്ടമായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയിരുന്നു. 14 വര്‍ഷത്തിനിടെ ആദ്യമായാണ് മൂഡീസ് രാജ്യത്തെ റേറ്റിങ് ഉയര്‍ത്തുന്നത്. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുമെന്നത് കണക്കിലെടുത്താണ് റേറ്റിങ് ഉയര്‍ത്തിയത്.

Advertisement