ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കാന്‍ ഐ.പി.എല്‍ ഫ്രാഞ്ചസികളോട് ആവശ്യപ്പെടും: രവി ശാസ്ത്രി
Indian Cricket
ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കാന്‍ ഐ.പി.എല്‍ ഫ്രാഞ്ചസികളോട് ആവശ്യപ്പെടും: രവി ശാസ്ത്രി
ന്യൂസ് ഡെസ്‌ക്
Friday, 8th February 2019, 3:04 pm

വെല്ലിങ്ടണ്‍: ലോകകപ്പ് അടുത്തിരിക്കെ ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഭാഗികമായി വിശ്രമം അനുവദിക്കണമെന്ന് ഫ്രാഞ്ചസികളോട് ആവശ്യപ്പെടുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി. ടീമുകളുടെ നായകന്‍മാരുമായും ഉടമസ്ഥരുമായും ബി.സി.സി.ഐ. ചര്‍ച്ച നടത്തുമെന്ന് ശാസ്ത്രി അറിയിച്ചു.

ടീമിലെ പ്രധാന ബോളര്‍മാര്‍ക്ക് കൂടുതല്‍ മത്സരം കളിച്ച് പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാണ് ഈ നീക്കം. ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ ബോളര്‍മാരെ നിശ്ചിത മത്സരം മാത്രം കളിപ്പിക്കാകൂ എന്നൊരു നിര്‍ദേശം ഫ്രാഞ്ചസികള്‍ക്ക് മുമ്പില്‍ താന്‍ വെച്ചതായി രവിശാസ്ത്രി വ്യക്തമാക്കി.

താരങ്ങള്‍ക്ക് വിശ്രമം അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകൂ. എന്നാല്‍ ഫ്രാഞ്ചസികള്‍ ഇത് സമ്മതിക്കുമോ എന്നറിയാനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്.</a