എഡിറ്റര്‍
എഡിറ്റര്‍
‘ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാവും’ വംശീയ അധിക്രമങ്ങള്‍ക്കെതിരെ യു.എസില്‍ ഇന്ത്യന്‍-അമേരിക്കന്‍ ജനതയുടെ കൂറ്റന്‍ റാലി
എഡിറ്റര്‍
Sunday 26th March 2017 9:54am

 

വാഷിങ്ടണ്‍: വംശീയ അധിക്ഷേപങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധവുമായി യു.എസിലെ ഇന്ത്യന്‍-അമേരിക്കന്‍ ജനത. ‘ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാവും’ എന്നു പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ജനത യു.എസില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

‘ ഇത് ഞങ്ങളുടെ നാടാണെന്ന് ഏതു തോക്കുധാരി പറഞ്ഞാലും പ്രസിഡന്റ് (ഡൊണാള്‍ഡ് ട്രംപ്) പറഞ്ഞാലും ഞങ്ങള്‍ ഇവിടെ തന്നെ ജീവിക്കും. കുടിയേറ്റക്കാരെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഈ രാജ്യത്ത് ജീവിച്ചുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ അവകാശങ്ങള്‍ക്കും തുല്യനീതിക്കും വേണ്ടി പോരാടുക തന്നെ ചെയ്യും.’ ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ് ടുഗതര്‍ (സാള്‍ട്ട്) ലെ സുമന്‍ രഘുനാഥന്‍ പറയുന്നു.


Also Read: ‘മോഹന്‍ലാല്‍ അറിയാതെ തനിക്കെതിരെ നീക്കങ്ങളുണ്ടാകുമായിരുന്നില്ല’; ഈ വിജയം തിലകന് സമര്‍പ്പിക്കുന്നു; അമ്മയ്ക്കും ഫെഫ്കയ്ക്കുമെതിരെ വിനയന്‍


സാള്‍ട്ട് സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ ജോര്‍ജൗണ്‍ യൂണിവേഴ്‌സിറ്റി ലോ സെന്ററിലെ അര്‍ജുന്‍ സേതി, ആഷ ഫോര്‍ വുമണിലെ ഡോ. രേവതി വിക്രം, മിര്‍സ ഓഫ് ഖുഷ്ഡി.സിയിലെ ഷബാബ് അഹമ്മദ്, വാഷിങ്ടണ്‍ പീസ് സെന്ററിലെ ധരക്ഷണ്‍ രാജ, കാപ്പിറ്റല്‍ ഏരിയ ഇമിഗ്രന്‍സ് റൈറ്റ്‌സ് കോയിലേഷനിലെ കാതി ഡോണ്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു

വംശീയ അതിക്രമങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമങ്ങള്‍ക്കും എതിരെ യു.എസിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും സാള്‍ട്ട് പദ്ധതിയിട്ടുണ്ട്.

Advertisement