എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ അംബാസ്സഡര്‍ ജയില്‍ സന്ദര്‍ശിച്ചു
എഡിറ്റര്‍
Saturday 29th April 2017 2:54pm

റിയാദ് :സൗദി അറേബ്യ പ്രഖ്യാപിച്ച നിയമലംഘകര്‍ക്കായുള്ള പൊതുമാപ്പ് സൗകര്യത്തില്‍ നാട്ടിലേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്കായി ശുമൈസി ജയിലില്‍ പ്രത്യേകം ആരംഭിച്ച ജവാസാത് സേവന കേന്ദ്രം ഇന്ത്യന്‍ അംബാസ്സഡര്‍ അഹമ്മദ് ജാവേദും സംഘവും സന്ദര്‍ശിച്ചു. എംബസ്സിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളത്.

മുന്‍ക്കൂര്‍ അപ്പോയ്ന്റ്‌മെന്റ് എടുക്കാതെ ഔട്ട് പാസോ പാസ്സ്‌പോര്‍ട്ടുമായോ നിയമലംഘകരായ ഇന്ത്യക്കാര്‍ക്ക് ഈ കൗണ്ടറുകള്‍ വഴി ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേക്ക് പോകാന്‍ കഴിയുമെന്ന് ജയില്‍ മേധാവി കേണല്‍ ഉസ്മാന്‍ അബ്ദുല്ല അല്‍ ഖുറൈശി അറിയിച്ചു.

അംബാസഡറോടൊപ്പം ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍,എംബസി ഉദ്യോഗസ്ഥര്‍, കമ്മ്യൂണിറ്റി വോളന്റിയറന്മാര്‍ എന്നിവരും ഉണ്ടായിരുന്നു.ജയില്‍ അധികൃതര്‍ക്കു നന്ദി പറയുകയും സൗദി ഭരണാധികാരികളുടെ ഈ ഉദാരമനസ്‌കത പ്രയോചനപെടുത്തി ‘നിയമ ലംഘകരില്ലാത്ത രാജ്യം ‘എന്ന യത്‌നത്തില്‍ ഇന്ത്യന്‍ സമൂഹം ഒന്നടങ്കം സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement