എഡിറ്റര്‍
എഡിറ്റര്‍
എംബസ്സി സേവനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് പ്രശംസനീയം: അംബാസിഡര്‍
എഡിറ്റര്‍
Wednesday 1st November 2017 2:11pm

റിയാദ്: പൊതുമാപ്പ് സമയത്തുള്‍പ്പടെ ഇന്ത്യന്‍ എംബസ്സിയും ജിദ്ദ കോണ്‍സിലേറ്റും നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ സഊദി അറേബ്യയിലെ ഇന്ത്യക്കാരില്‍ എത്തിക്കുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതെന്നു ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു .റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കൂടുതല്‍ ആളുകളിലേക്ക് എംബസ്സിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ റിയാദിലെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുണ്ടാവണമെന്നു എംബസ്സി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.

കോണ്‍സുലാര്‍ സേവനങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കാന്‍ എംബസ്സി ശ്രമിക്കുന്നതിന്റെ ഭാഗമായി ജുബൈലില്‍ സ്ഥിരം പാസ്‌പോര്ട്ട് പുറംകരാര്‍ കേന്ദ്രം നിലവില്‍ വന്നു .കൂടാതെ വിവിധ പ്രവിശ്യകളില്‍ മാസത്തില്‍ രണ്ടു തവണ നടത്തുന്ന കോണ്‍സുലാര്‍ സന്ദര്‍ശനം ഇപ്പോള്‍ നാലു തവണയായി ഉയര്‍ത്തിയിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

തസ്‌ക്കരന്മാരുടെ പിടിച്ചുപറിക്കിരയാവുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ വിദേശമന്ത്രാലയം വഴി ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ചെറിയ രീതിയിലുള്ള തസ്‌ക്കര ശ്രമങ്ങളാണങ്കിലും യഥാസമയം പോലീസിനെ അറിയിയിക്കാന്‍ പ്രവാസികള്‍ തയ്യാറാവണം.

ജിദ്ദയില്‍ നടന്നതുപോലെ സംസ്ഥാനതലത്തിലുള്ള സാംസ്‌ക്കാരിക പരിപാടികള്‍ റിയാദില്‍ നടത്തുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും ഇതിന്റെ നിയമവശങ്ങള്‍ പഠിച്ചശേഷം സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിക്കുമെന്നും അംബാസഡര്‍ പറഞ്ഞു .ഇന്ത്യന്‍ എംബസ്സി സാമൂഹ്യ ക്ഷേമ മവിഭാഗം തലവന്‍ അനില്‍ നോട്ടിയാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement