ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ICC WORLD CUP 2019
ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th April 2019, 3:45 pm

മുംബൈ: 2019 ലോകകപ്പിനായുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനെയും ഓള്‍ റൗണ്ടറായി വിജയ് ശങ്കറിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ റിഷഭ് പന്ത്, അമ്പാട്ടി റായ്ഡു എന്നിവരെ ഒഴിവാക്കി. റിസര്‍വ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

മൂന്ന് പേസര്‍മാരും രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും നാല് ഓള്‍ റൗണ്ടര്‍മാരും ഉള്‍പ്പെട്ടതാണ് ടീം. ഷമി, ഭുവനേശ്വര്‍ കുമാര്‍, ബുംറ എന്നിവരാണ് പേസര്‍മാര്‍. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, എന്നിവരാണ് സ്പിന്നര്‍മാര്‍. ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, വിജയ് ശങ്കര്‍ എന്നിവരാണ് ടീമിലുള്ളത്.

ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, എം.എസ് ധോണി, ശിഖാര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, ലോകേഷ് രാഹുല്‍, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, വിജയ് ശങ്കര്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ