ചരിത്ര വിജയം; ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ മഗ്രാത്തും ടോം മൂഡിയും, ട്വിറ്റര്‍ റിയാക്ഷന്‍
INDIA VS AUSTRALIA
ചരിത്ര വിജയം; ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ മഗ്രാത്തും ടോം മൂഡിയും, ട്വിറ്റര്‍ റിയാക്ഷന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th January 2019, 11:25 am

സിഡ്‌നി:ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ചരിത്രവിജയത്തില്‍ അഭിനന്ദനമര്‍പ്പിച്ച് താരങ്ങള്‍.71 വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് കോഹ്‌ലിപ്പട അവസാനം കുറിച്ചത്. ടീം ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത് അടക്കമുള്ളവരാണ് രംഗത്ത് എത്തിയത്.

എല്ലാ മേഖലയിലും മികച്ചുനിന്നത് ഇന്ത്യയാണ്. ഈ ജയം ഇന്ത്യ അര്‍ഹിക്കുന്നു. ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ കോഹ്‌ലിക്കും കൂട്ടര്‍ക്കും എന്റെ അഭിനന്ദനങ്ങളെന്ന് ഗ്ലെന്‍ മഗ്രാത്ത് ട്വീറ്റ് ചെയ്തു.

ALSO READ: പൂജാരയും പേസര്‍മാരും തകര്‍ത്തുവാരിയ പരമ്പര; ടീം ഇന്ത്യ ലോകക്രിക്കറ്റിലെ അനിഷേധ്യരാകുന്നു

മുന്‍ നായകനും പരിശീലകനുമായ ടോംമൂഡിയും ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തി. പരമ്പരയില്‍ മുഴുവനും ഇന്ത്യ മികച്ചു നിന്നു. ഭാവിയിലും ഇത് ആവര്‍ത്തിക്കാന്‍ കഴിയട്ടെ. ടോം മൂഡി ട്വീറ്റ് ചെയ്തു.

ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോനും ഇന്ത്യയെ അഭിനന്ദിച്ച് രംഗത്ത് എത്തി. മാഞ്ചസ്റ്ററില്‍ നിന്ന് സിഡ്‌നിയിലെത്തിയ ഞാന്‍ ഇന്ത്യയുടെ ജയം ആഘോഷിച്ചുവെന്നാണ് വോന്‍ അഭിപ്രായപ്പെട്ടത്. ടിം പെയിനിന്റെ ക്യാപ്റ്റന്‍സിയെ വോണ്‍ വിമര്‍ശിക്കുകയും ചെയ്തു.

മുന്‍നിര കമന്ററേറ്റര്‍മാരായ ഹര്‍ഷാ ഭോഗ്‌ലെയും ആദം കുള്ളിന്‍സും ഇന്ത്യന്‍ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തി. ഇന്ത്യന്‍ ടീം അതിര്‍വരമ്പുകളെ ഭേദിക്കുകയാണെന്ന് ഹര്‍ഷ അഭിപ്രായപ്പെട്ടപ്പോള്‍ ടിം പെയിനിനെ വിമര്‍ശിച്ചായിരുന്നു കുള്ളിന്‍സിന്റെ ട്വീറ്റ്.

ഇവര്‍ക്കുപറമെ വിരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ എന്നിവരും നടന്‍ സിദ്ധാര്‍ഥ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തി.