എഡിറ്റര്‍
എഡിറ്റര്‍
വിജയം കൊത്താന്‍ പറന്ന കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ; ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്ക് 6 റണ്‍സ് വിജയം, പരമ്പര
എഡിറ്റര്‍
Sunday 29th October 2017 9:50pm

 

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. ആവേശകരമായ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ ആറു റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിനെതിരെ കിവീസിന് നിശ്ചിത 50 ഓവറില്‍ 331 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം പരമ്പര വിജയമാണിത്.

ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബൂമ്ര മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നായകന്‍ കോഹ്‌ലിയുടെയും ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെയും സെഞ്ച്വറി മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു.


Also Read: ‘ഒരേയൊരു ശ്രീ’; ഫ്രഞ്ച് ഓപ്പണ്‍ സീരിസില്‍ കെ. ശ്രീകാന്തിന് കിരീടം


രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ പെട്ടെന്ന് പുറത്തായി. പിന്നീട് വന്നവരില്‍ മുന്‍ നായകന്‍ ധോണി 25 റണ്‍സെടുത്തും കേദാര്‍ ജാദവ് 18 റണ്‍സെടുത്തും പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിനെ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായി. പത്ത് റണ്‍സെടുത്ത ഗുപ്ടിലിനെ ബുമ്ര ദിനേഷ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഇതോടെ ഏകദിനത്തില്‍ 50 വിക്കറ്റും ബുമ്ര തികച്ചു.


Also Read: മൂത്രശങ്ക സഹിക്കാനായില്ല, ഗ്രൗണ്ടില്‍ കാര്യം സാധിച്ച് ഗോള്‍ കീപ്പര്‍


തുടക്കത്തിലെ വിക്കറ്റ് വീഴ്ച മുതലാക്കാനിറങ്ങിയ ഇന്ത്യക്കു മുന്നില്‍ വില്യംസണും മണ്‍റോയും പിടിച്ചുനിന്നതോടെ കളി ആവേശത്തിലായി. ഇന്ത്യയുടെ അതേ നാണയത്തില്‍ തിരിച്ചടിച്ച ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 109 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടരെ രണ്ടു പേരെയും പുറത്താക്കി ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് നല്‍കി.

പിന്നീട് ഒത്തുചേര്‍ന്ന ടെയ്‌ലറും ടോം ലാഥവും ചേര്‍ന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ധ സെഞ്വറി നേടിയ ലാഥത്തെ അവസാന നിമിഷം ബുമ്ര റണ്ണൗട്ടാക്കിയതോടെ കളി വീണ്ടും ഇന്ത്യയുടെ വരുതിയിലായി.

അവസാന ഓവറില്‍ കിവികള്‍ക്ക് ജയിക്കാന്‍ വേണ്ടത് 15 റണ്‍സായിരുന്നു. എന്നാല്‍ 8 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുമ്ര സാന്റനറുടെ വിക്കറ്റും നേടി.

മുംബൈയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡ് ആറ് വിക്കറ്റിന് വിജയിച്ചപ്പോള്‍ പുണെയില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ആറു വിക്കറ്റിന് തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തുകയായിരുന്നു.

Advertisement