കിവികളെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; അവസാന ഏകദിനത്തില്‍ 35 റണ്‍സ് വിജയം
India vs New zealand
കിവികളെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; അവസാന ഏകദിനത്തില്‍ 35 റണ്‍സ് വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd February 2019, 3:16 pm

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലാന്റ് 217 റണ്‍സിന് പുറത്തായി.

മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാകാത്തതാണ് ന്യൂസിലാന്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടരാന്‍ കഴിയാതിരുന്നത്. നീഷാം 44 റണ്‍സും വില്യംസണ്‍ 39 റണ്‍സും ടോം ലാഥം 37 റണ്‍സുമെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി ചാഹല്‍ 3 വിക്കറ്റും ഷമിയും പാണ്ഡ്യയും 2 വീതം വിക്കറ്റുമെടുത്തു.

ALSO READ: ഏഷ്യാകപ്പ് ജയം, മുഴുവന്‍ ടീമംഗങ്ങളുടെയും പേരില്‍ ഖത്തര്‍ സ്റ്റാമ്പ് ഇറക്കി

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ടോപ് ഓര്‍ഡറിന്റെ തകര്‍ച്ചയ്ക്ക് ശേഷം അമ്പാട്ടി റായിഡുവിന്റെ അര്‍ധസെഞ്ച്വറിയും ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

നാലാം ഏകദിനത്തിന് സമാനമായി ആദ്യ 20 റണ്‍സിനുള്ളില്‍ ഇന്ത്യയ്ക്ക് രോഹിതിനേയും ശിഖര്‍ ധവാനേയും ശുഭ്മാന്‍ ഗില്ലിനേയും ധോണിയേയും നഷ്ടമായി.

ALSO READ: റാങ്കിംഗിലും മന്ദസ്മിതം;സ്മൃതി മന്ദാന ഏകദിന ബാറ്റ്‌സ്‌വുമണ്‍ പട്ടികയില്‍ ഒന്നാമത്

എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച റായിഡു അഞ്ചാം വിക്കറ്റില്‍ വിജയ് ശങ്കറിനൊപ്പവും ആറാം വിക്കറ്റില്‍ കേദാര്‍ ജാദവിനൊപ്പവും ഇന്നിംഗ്‌സ് കരക്കടുപ്പിച്ചു.

സെഞ്ച്വറിയിലേക്ക് നീങ്ങിയ റായിഡുവിനെ 90 റണ്‍സില്‍ പുറത്താക്കിയ ഹെന്റി ന്യൂസിലാന്റിന് ബ്രേക്ക് ത്രൂ നല്‍കി. വിജയ് ശങ്കര്‍ 45 റണ്‍സെടുത്തും കേദാര്‍ ജാദവ് 34 റണ്‍സെടുത്തും പുറത്തായി.

ALSO READ: പന്ത് കൊണ്ടൊരു പ്രതികാരം; ഏഷ്യാ കപ്പില്‍ മുത്തമിട്ട് ഖത്തര്‍

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. 46ാം ഓവറില്‍ ടോഡ് ആസ്ലെയെ തുടര്‍ച്ചായായി മൂന്ന് സിക്‌സിന് പറത്തി പാണ്ഡ്യ റണ്‍നിരക്ക് ഉയര്‍ത്തി. 22 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 45 റണ്‍സെടുത്ത പാണ്ഡ്യ 48ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്.

ന്യൂസിലാന്റിനായി ഹെന്റി നാല് വിക്കറ്റും ബോള്‍ട്ട് മൂന്ന് വിക്കറ്റും നേടി. ആദ്യ മൂന്ന് മത്സരങ്ങളില്‍ ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

WATCH THIS VIDEO: