ആദ്യം ശത്രുത മാറട്ടെ, എന്നിട്ടാകാം ക്രിക്കറ്റ്; പി.സി.ബിക്ക് മറുപടി നല്‍കി ബി.സി.സി.ഐ
Cricket
ആദ്യം ശത്രുത മാറട്ടെ, എന്നിട്ടാകാം ക്രിക്കറ്റ്; പി.സി.ബിക്ക് മറുപടി നല്‍കി ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th February 2019, 3:16 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പാക്കിസ്താനിലേക്ക് ക്ഷണിച്ച പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ മേധാവി വസീം ഖാനിന് ബി.സി.സി.ഐയുടെ മറുപടി. രാജ്യങ്ങള്‍ക്കിടയിലുള്ള തര്‍ക്കം അവസാനിച്ചതിന് ശേഷം കളിക്കാമെന്ന നിലാപാടാണ് ബി.സി.സി.ഐയ്ക്ക് ഉള്ളതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് ബി.സി.സി.ഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് പാക്കിസ്താനില്‍ കളിക്കുന്നതിന് വിരോധമില്ല. പക്ഷെ അതിന് മുമ്പ് ഇന്ത്യയിലേക്കുള്ള പാക്കിസ്താന്റെ കടന്നുകയറ്റം അവസാനിക്കണം. ശത്രുത മാറണം, മികച്ച രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാകണം-ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സാഹചര്യം അനുകൂലമായാല്‍ ഇന്ത്യ പാക്കിസ്താനില്‍ കളിക്കും. ആര്‍ക്കും എതിര്‍പ്പില്ല. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ അന്തരീക്ഷം മാറേണ്ടതുണ്ട്. നയതന്ത്ര സൗഹൃദം പുനസ്ഥാപിക്കേണ്ടതുണ്ട്. ഇതെല്ലാം സാധ്യമായാല്‍ പി.സി.ബിയുടെ ക്ഷണം ബി.സി.സി.ഐ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: 120-ാം വാര്‍ഷികാഘോഷം ഗോള്‍മഴയില്‍ ആഘോഷിച്ച് വെര്‍ഡന്‍ ബ്രെമന്‍

വര്‍ഷങ്ങളായി ഇന്ത്യ പാക്കിസ്താനില്‍ കളിച്ചിട്ട്. സാഹചര്യം മാറേണ്ടതുണ്ട്. നമുക്ക് മുന്നോട്ട് നടക്കാനും സൗഹൃദം വീണ്ടും സ്ഥാപിക്കാനും ഇന്ത്യ പാക്കിസ്ഥാനില്‍ വന്ന് കളിക്കണമെന്നാണ് വസിം പറഞ്ഞത്. ഇന്ത്യയ്‌ക്കൊപ്പം കളിക്കുന്നത് പാക്കിസ്താനി യുവതാരങ്ങള്‍ക്ക് നല്ല അനുഭവമായിരിക്കുമെന്നും പക്ഷെ ഇന്ത്യക്കായി കാലങ്ങളോളം പാക് ടീം കാത്തിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കറാച്ചിയില്‍ പോയി കളിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. 2015ലും 2023ലും പാക്കിസ്താനിലേക്ക് ഇന്ത്യയെ ക്ഷണിച്ചുകൊണ്ടുള്ള ബി.സി.സി.ഐയുടെ ക്ഷണം ഇന്ത്യ തള്ളിയിരുന്നു. ഇത് എം.ഒ.യുവിന് (മെമ്മോറാണ്ടം ഓഫ് അണ്ടര്‍ സ്റ്റാന്‍ഡിങ്) എതിരാണെന്നാരോപിച്ച് പി.സി.ബി. ഐ.സി.സിയെ സമീപിച്ചെങ്കിലും തള്ളുകയാണ് ചെയ്തത്.

ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ ഒപ്പിട്ട കരാര്‍ പ്രകാരം 2015നും 2023നുമിടക്ക് 6 പരമ്പരകള്‍ കളിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. ഇത് പക്ഷെ നടന്നില്ല. ഇതിനെതിരെയാണ് പി.സി.ബി. ഐ.സിസി.യില്‍ അപ്പീല്‍ പോയത്.പക്ഷെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കറാച്ചിയില്‍ പോയി കളിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. 2015ലും 2023ലും പാക്കിസ്താനിലേക്ക് ഇന്ത്യയെ ക്ഷണിച്ചുകൊണ്ടുള്ള ബി.സി.സി.ഐയുടെ ക്ഷണം ഇന്ത്യ തള്ളിയിരുന്നു. ഇത് എം.ഒ.യുവിന് (മെമ്മോറാണ്ടം ഓഫ് അണ്ടര്‍ സ്റ്റാന്‍ഡിങ്) എതിരാണെന്നാരോപിച്ച് പി.സി.ബി. ഐ.സി.സിയെ സമീപിച്ചെങ്കിലും തള്ളുകയാണ് ചെയ്തത്.

് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ ഒപ്പിട്ട കരാര്‍ പ്രകാരം 2015നും 2023നുമിടക്ക് 6 പരമ്പരകള്‍ കളിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. ഇത് പക്ഷെ നടന്നില്ല. ഇതിനെതിരെയാണ് പി.സി.ബി. ഐ.സിസി.യില്‍ അപ്പീല്‍ പോയത്.

WATCH THIS VIDEO