എഡിറ്റര്‍
എഡിറ്റര്‍
ഉത്തരഖണ്ഡിലേക്ക് ഇന്ത്യ സഹായം ആവശ്യപ്പെട്ടില്ലെന്ന് യു.എന്‍
എഡിറ്റര്‍
Tuesday 25th June 2013 12:47am

uttarakhand

ന്യൂയോര്‍ക്ക്: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരന്തഭൂമിയായ ഉത്തരഖണ്ഡിലേക്ക് ഇന്ത്യ സഹായം ആവശ്യപ്പെട്ടില്ലെന്ന് യു.എന്‍

ഉത്തരഖണ്ഡിലേക്ക് ഇന്ത്യ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ വക്താവ് എദുവാര്‍ദോ ദെല്‍ ബുവേയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

Ads By Google

പ്രാദേശിക ഉദ്യോഗസ്ഥര്‍ മുഖേനെ യു.എന്‍ ദുരിതാശ്വാസ വിഭാഗം ദുരന്ത ഭൂമി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.

ഉത്തരഖണ്ഡിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളിലായി 15,000ത്തിലധികം ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയായി 70,000ത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

15,000ത്തിലധികം തീര്‍ഥാടകര്‍ ഇപ്പോഴും ഉത്തരാഖണ്ഡിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിയിരിക്കുന്നതായാണ് വിവരം. ഔദ്യാഗിക കണക്ക് അനുസരിച്ച് 680 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ മരിച്ചവരുടെ എണ്ണം 1000മാണെന്ന് വ്യക്തമാക്കി.

ബദരീനാഥില്‍ കുടുങ്ങിയ തീര്‍ഥാടകരെ രക്ഷിക്കാന്‍ മഴ മൂലം തിങ്കളാഴ്ച ഒറ്റ ഹെലികോപ്ടറുകള്‍ക്കും സഹസ്രാധാര ഹെലിപ്പാഡില്‍ നിന്ന് പുറപ്പെടാനായില്ല. കനത്ത മഴയും മഞ്ഞും മൂലം ഗുപ്ത്കാശി, ഗൗചാര്‍ ഹെലിപ്പാഡില്‍ നിന്ന് ഹെലികോപ്ടറുകള്‍ക്ക് പറക്കാനായില്ല. കനത്ത കാര്‍മേഘങ്ങള്‍ ഉത്തരാഖണ്ഡിലെ പലയിടത്തും രൂപപ്പെട്ടിട്ടുണ്ട്.

അതേസമയം അനൗദ്യോഗിക കണക്കനുസരിച്ചും ദുരന്ത നിവാരണ മന്ത്രി യശ്പാല്‍ ആര്യ പറയുന്നതും അനുസരിച്ച് മരണസംഖ്യ 5000 കവിയും.
ചമോലി, പൗരി, രുദ്രപ്രയാഗ്, ഉത്തരകാശി ജില്ലകളിലാണ് മണ്ണിടിച്ചില്‍ വ്യാപകമായത്.

ഡറാഡൂണിലും കനത്തമഴയാണ്. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
ബദരീനാഥില്‍ 5000 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ബദരീനാഥ് ഹൈവേയില്‍ വീണ്ടും പലയിടത്തും മണ്ണിടിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.

പതിനായിരത്തിലേറെ സൈനികരും അമ്പതോളം ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കെടുക്കുന്നു.

Advertisement