ചേസിന്റെ ചുമലിലേറി വിന്‍ഡീസ്; ആദ്യ ദിനം 295/ 7
India vs West Indies Series
ചേസിന്റെ ചുമലിലേറി വിന്‍ഡീസ്; ആദ്യ ദിനം 295/ 7
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th October 2018, 5:09 pm

ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് പൊരുതുന്നു. ആദ്യ ദിനത്തെ കളി അവസാനിപ്പിക്കുമ്പോള്‍ വിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തിട്ടുണ്ട്.

വന്‍ തകര്‍ച്ചയില്‍ നിന്ന് റോസ്റ്റണ്‍ ചേസും ഷൈന്‍ ഡൗറിച്ചും കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ആദ്യ ദിനത്തെ കളി അവസാനിപ്പിക്കുന്നതിന് മുന്‍പ് ഉമേഷ് യാദവ് കൂട്ടുകെട്ട് പൊളിച്ചത് സന്ദര്‍ശകര്‍ക്ക് വിനയായി. 98 റണ്‍സുമായി ക്രീസിലുള്ള ചേസിന് 2 റണ്‍സുമായി ദേവേന്ദ്ര ബിഷുവാണ് കൂട്ട്.

ALSO READ: ഓട്ടത്തില്‍ മാത്രമല്ല, ഫുട്‌ബോളിലും ബോള്‍ട്ട് പുലിതന്നെ; ആദ്യ മത്സരത്തില്‍ ഇരട്ടഗോള്‍

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനാണ് ശേഷി ച്ച വിക്കറ്റ്.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ ആര്‍ക്കും നീണ്ട ഇന്നിംഗ്‌സ് കാഴ്ചവെക്കാനായില്ല. ഷാലി ഹോപ്പിനും ഡൗറിച്ചിനും മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല.

ഹോപ്പ് 36 റണ്‍സിനും ഡൗറിച്ച് 30 റണ്‍സിനും പുറത്തായി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ 52 റണ്‍സ് നേടി പുറത്തായി.

ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയ ഇന്ത്യ അവസാന ടെസ്റ്റിലും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള തയ്യാറെടുപ്പിലാണ്.

WATCH THIS VIDEO: