ആന്റിഗ്വയില്‍ ആദ്യദിനം ആതിഥേയര്‍ക്ക്; ഇന്ത്യ 203/6
India vs West Indies Series
ആന്റിഗ്വയില്‍ ആദ്യദിനം ആതിഥേയര്‍ക്ക്; ഇന്ത്യ 203/6
ന്യൂസ് ഡെസ്‌ക്
Friday, 23rd August 2019, 8:38 am

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു.

വിന്‍ഡീസിനായി പേസര്‍ കെമര്‍ റോച്ച് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ നിരയില്‍ 81 റണ്‍സെടുത്ത ഉപനായകന്‍ അജിങ്ക്യ രഹാനെ പിടിച്ചുനിന്നു.

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (9) എന്നിവര്‍ നിലയുറപ്പിക്കും മുന്‍പേ ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയപ്പോള്‍ 3ന് 25 എന്ന നിലയില്‍ ഇന്ത്യ വന്‍തകര്‍ച്ചയെ നേരിട്ടതാണ്. കെ.എല്‍. രാഹുലും അജിന്‍ക്യ രഹാനെയും ക്ഷമയോടെ നീങ്ങിയെങ്കിലും വ്യക്തിഗത സ്‌കോര്‍ 44ല്‍ റോഷ്ടണ്‍ ചേസിന്റെ പന്തില്‍ രാഹുല്‍ വീണു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നാലെ 81 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ ഗബ്രിയേലിന്റെ പന്ത് അജിന്‍ക്യ രഹാനെയെ ക്ലീന്‍ ബൗള്‍ഡ് ആക്കി. ഹനുമ വിഹാരി 32 റണ്‍സെടുത്തു.

68.5 ഓവറുകള്‍ പിന്നിടുമ്പോള്‍ ആറിന് 203 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (20), രവീന്ദ്ര ജഡേജ (3) എന്നിവരാണ് ക്രീസില്‍.

രോഹിത് ശര്‍മയെ ഒഴിവാക്കി അജിന്‍ക്യ രഹാനെയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ആറാമനായി, ഓഫ് സ്പിന്നര്‍ കൂടിയായ ഹനുമ വിഹാരിയും ടീമിലെത്തി. സ്പിന്‍ ഓള്‍റൗണ്ടര്‍ ജഡേജയും കളിക്കുന്നതോടെ ആര്‍. അശ്വിന്‍, കുല്‍ദീപ് എന്നിവര്‍ക്കും ഇടമില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പേസര്‍മാരായി ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരുണ്ട്. വെസ്റ്റിന്‍ഡീസിനുവേണ്ടി 30കാരനായ ലെഗ് സ്പിന്നര്‍ ഷമ്ര ബ്രൂക്‌സ് അരങ്ങേറ്റം കുറിച്ചു.

WATCH THIS VIDEO: