സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
India-South Africa
കറക്കി വീഴ്ത്താന്‍ ഇന്ത്യ; അശ്വിന് മൂന്നു വിക്കറ്റ്, ദക്ഷിണാഫ്രിക്ക ആറിന് 269
സ്പോര്‍ട്സ് ഡെസ്‌ക്
Saturday 13th January 2018 10:00pm

സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെടുത്തു. ആതിഥേയര്‍ക്കായി ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 94 റണ്‍സും ഹാഷിം അംല 82 റണ്‍സുമെടുത്തു.

ഇന്ത്യയ്്ക്കായി അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിന് പകരക്കാരനായി ടീമിലെത്തിയ ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റ് നേടി.

കരുതലോടെ തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 റണ്‍സെടുത്ത എല്‍ഗാറിനെ അശ്വിന്‍ മടക്കിയെങ്കിലും പിന്നാലെ വന്ന അംല മല പോലെ ഉറച്ചു നിന്നതോടെ ദക്ഷിണാഫ്രിക്ക മികച്ച അടിത്തറയൊരുക്കി.

എന്നാല്‍ ആദ്യദിനത്തിലെ കളിയവസാനിപ്പിക്കുന്നതിന് മുന്‍പ് ആതിഥേയരുടെ ആറുവിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്കായി. 24 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസീസും 10 റണ്‍സുമായി കേശവ് മഹാരാജുമാണ് ക്രിസീല്‍.

കേപ്ടൗണില്‍ നടന്ന ആദ്യടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Advertisement