ഭാഗ്യം ഇന്ത്യക്കൊപ്പം; എതിരാളികളുടെ നെഞ്ചില്‍ പെരുമ്പറ കൊട്ടിത്തുടങ്ങി; പ്രോട്ടീസിനെതിരെ ഇന്ത്യ കളത്തില്‍
Sports News
ഭാഗ്യം ഇന്ത്യക്കൊപ്പം; എതിരാളികളുടെ നെഞ്ചില്‍ പെരുമ്പറ കൊട്ടിത്തുടങ്ങി; പ്രോട്ടീസിനെതിരെ ഇന്ത്യ കളത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th September 2022, 6:47 pm

ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ഭാഗ്യം ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് മത്സര വേദി. രണ്ടാം മത്സരം അസമിലെ ബര്‍സാപാര സ്റ്റേഡിയത്തിലും മൂന്നാം മത്സരം ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡയത്തിലുമാണ് നടക്കുക.

തീര്‍ക്കാന്‍ ബാക്കി വെച്ച പല കണക്കുകളും മുന്‍നിര്‍ത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഐ.പി.എല്ലിന് ശേഷം നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം സമനിലയിലാണ് കലാശിച്ചത്.

 

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2നാണ് സമനിലയിലായത്. ആദ്യ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഇന്ത്യ പരമ്പരയിലേക്ക് മടങ്ങിയെത്തിയത്. ശേഷമുള്ള മൂന്ന് കളിയില്‍ രണ്ടെണ്ണം ഇന്ത്യ ജയിക്കുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയുമായിരുന്നു.

അതേസമയം, ഓസീസിനെതിരായ പരമ്പര വിജയത്തിന് ശേഷമാണ് ഇന്ത്യ കളത്തിലറങ്ങുന്നത്. ആ പരമ്പരയുടെ ആവേശം അണയും മുമ്പ് തന്നെയാണ് ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുന്നത്.

ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി-20 പരമ്പരയാണ് പ്രോട്ടീസിനെതിരെയുള്ളത്. ടീമിന് മികച്ച തയ്യാറെടുപ്പ് നടത്താനുള്ള അവസരമായിട്ടാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയെ വിലയിരുത്തുന്നത്.

സെപ്റ്റംബര്‍ 28 ബുധനാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുന്നത്. നേരത്തെ ഐ.പി.എല്ലിന് ശേഷം ഇരുവരും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നു. 2-2 എന്ന നിലയില്‍ പരമ്പര സമനിലയില്‍ കലാശിക്കുകയായിരുന്നു.

 

ഇന്ത്യന്‍ ടീം:

കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍. അശ്വിന്‍, ദീപക് ചഹര്‍, അര്‍ഷ്ദീപ് സിങ്

സൗത്ത് ആഫ്രിക്ക ടീം:

ക്വിന്റന്‍ ഡി കോക്ക്, തെംബ ബാവുമ, റിലി റൂസോ, എയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വെയ്ന്‍ പര്‍ണല്‍, കഗീസോ റബാദ, കേശവ് മഹാരാജ്, എന്റിച്ച് നോര്‍ട്‌ജെ, ട്രാബിസ് ഷംസി

Content highlight: India vs South Africa, India won the toss and elect to field