എഡിറ്റര്‍
എഡിറ്റര്‍
‘ചിറകടിക്കുന്നത് കിവികള്‍’; തുടക്കം പിഴച്ചു; ആദ്യ ആറു ഓവറിനുള്ളില്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി
എഡിറ്റര്‍
Sunday 22nd October 2017 2:22pm

 

മുംബൈ: ഓസീസിനെയും ലങ്കയെയും കെട്ടുകെട്ടിച്ച ആത്മവിശ്വസത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ ആറു ഓവറിനുള്ളില്‍ രണ്ടു വിക്കറ്റ് നഷ്ടമായി. 9 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 20 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.


Also Read: ജി.എസ്.ടിയെ കുറ്റം പറയുന്നവര്‍ രാജ്യദ്രോഹികളാവില്ല; മെര്‍സല്‍ വിവാദത്തില്‍ പ്രതികരണവുമായി ശത്രുഘ്‌നന്‍ സിന്‍ഹ


രണ്ടു വിക്കറ്റുകളും ട്രെന്റ് ബോള്‍ട്ടാണ് നേടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ 200ാം മല്‍സരമാണ് ഇന്നത്തേത്. 4 റണ്‍സോടെ കോഹ്‌ലിയും മൂന്നു റണ്‍സോടെ കേദാര്‍ ജാദവുമാണ് ക്രീസിലുള്ളത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 9.3 ഓവറില്‍ 36 നു 2 എന്ന നിലയിലാണ്.

ഓസീസിനെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന ശിഖര്‍ധവാന്‍ മടങ്ങി വന്നതോടെ അജിന്‍ക്യ രഹാനെയ്ക്ക് ടീമിലിടം ലഭിച്ചില്ല. മനീഷ് പാണ്ഡെക്ക് പകരക്കാരനായി ദിനേഷ് കാര്‍ത്തിക്കാണ് ന്യൂസിലാന്‍ഡിനെതിരായ ടീമിലിടം നേടിയത്.


Dont Miss: ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ മുസ്‌ലീം കുടുംബത്തിന് മഹല്ലിന്റെ ഊരുവിലക്ക്; വിലക്ക് മറികടന്ന് വിവാഹത്തില്‍ പങ്കെടുത്തത് രണ്ടായിരത്തോളം ആളുകള്‍


ആദ്യ മത്സരത്തില്‍ വിജയിച്ച് ദക്ഷിണാഫ്രിക്കയുമായി നടന്ന പരമ്പരയിലേറ്റ തോല്‍വി മറക്കാനാണ് ന്യൂസിലന്‍ഡ് സംഘത്തിന്റെ ശ്രമം. കെയ്ന്‍ വില്യംസണും മാര്‍ട്ടിന്‍ ഗുപ്റ്റിലും റോസ് ടെയ്‌ലറുമടങ്ങുന്ന ബാറ്റിങ് നിര ഇന്ത്യന്‍ പിച്ചില്‍ അപകടകാരികളാണ്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20യും അടങ്ങുന്നതാണ് ന്യൂസീലന്‍ഡിനെതിരായ പരമ്പര.

Advertisement