ഈഡന് പാര്‍ക്ക്: ന്യൂസിലാന്റിനെതിരായ രണ്ടാം ടി-20യില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എടുത്തു.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കോളിന് ഗ്രാന്റ്ഹോമിന്റെയും റോസ് ടെയ്ലറിന്റേയും ഇന്നിംഗ്സാണ് ആതിഥേയരെ കര കയറ്റിയത്.
50 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്കു നീങ്ങിയ ന്യൂസീലാന്റിനെ അഞ്ചാം വിക്കറ്റില്‍ ടെയ്ലര്-ഗ്രാന്‍ഡ്ഹോം സഖ്യം കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി ഭേദപ്പെട്ട നിലയിലെത്തിച്ചു.
ALSO READ: സല ഇനി ഓര്മ; കണ്ടെത്തിയ മൃതദേഹം സലയുടേതെന്ന് സ്ഥിരീകരണം
കരിയറിലെ ആദ്യ ട്വന്റി20 അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെ ഗ്രാന്‍ഡ്ഹോം പുറത്തായി. 27 പന്തില്‍ ഒരു ബൗണ്ടറിയും നാലു സിക്സും സഹിതമാണ് ഗ്രാന്‍ഡ്ഹോം അര്‍ധസെഞ്ചുറി കടന്നത്. ടെയ്ലര് 42 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി ക്രുണാള്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.
ആദ്യ ടി-20യില്‍ ന്യൂസിലാന്റാണ് ജയിച്ചത്.
WATCH THIS VIDEO: