തിരിച്ചുവന്ന് ഇന്ത്യ; രണ്ടാം ടി-20യില്‍ ഏഴ് വിക്കറ്റ് ജയം
India vs New zealand
തിരിച്ചുവന്ന് ഇന്ത്യ; രണ്ടാം ടി-20യില്‍ ഏഴ് വിക്കറ്റ് ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th February 2019, 2:55 pm

ഈഡന്‍ പാര്‍ക്ക്: ന്യൂസിലാന്റിനെതിരായ രണ്ടാം ടി-20യില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴ് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

ബാറ്റ്‌സ്മാന്‍മാരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. രോഹിത് ശര്‍മ്മ 50 ഉം ശിഖര്‍ ധവാന്‍ 30 ഉം റണ്‍സെടുത്ത് പുറത്തായി.

റിഷഭ് പന്ത് 36 റണ്‍സെടുത്തും ധോണി 20 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമും ഓരോ ജയങ്ങളോടെ ഒപ്പമെത്തി.

ALSO READ: ലോകകപ്പിന് ഒരുങ്ങി ഓസ്‌ട്രേലിയ; പോണ്ടിങ് സഹപരിശീലകന്റെ റോളിലേക്ക്

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കോളിന്‍ ഗ്രാന്റ്‌ഹോമിന്റെയും റോസ് ടെയ്‌ലറിന്റേയും ഇന്നിംഗ്‌സാണ് ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ കര കയറ്റിയത്.
50 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്കു നീങ്ങിയ ന്യൂസീലാന്റിനെ അഞ്ചാം വിക്കറ്റില്‍ ടെയ്‌ലര്‍-ഗ്രാന്‍ഡ്‌ഹോം സഖ്യം കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി ഭേദപ്പെട്ട നിലയിലെത്തിച്ചു.

കരിയറിലെ ആദ്യ ട്വന്റി20 അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെ ഗ്രാന്‍ഡ്‌ഹോം പുറത്തായി. 27 പന്തില്‍ ഒരു ബൗണ്ടറിയും നാലു സിക്‌സും സഹിതമാണ് ഗ്രാന്‍ഡ്‌ഹോം അര്‍ധസെഞ്ചുറി കടന്നത്. ടെയ്‌ലര്‍ 42 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി ക്രുണാള്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.

WATCH THIS VIDEO: