ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിച്ചതച്ച് കിവീസ്; ഇന്ത്യയ്ക്ക് ജയിക്കാന്‍ 220 റണ്‍സ്
India vs New zealand
ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിച്ചതച്ച് കിവീസ്; ഇന്ത്യയ്ക്ക് ജയിക്കാന്‍ 220 റണ്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th February 2019, 2:13 pm

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ ആദ്യ ടി-20യില്‍ ഇന്ത്യയ്ക്ക് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു കിവീസ് ഓപ്പണര്‍മാരുടെ പ്രകടനം.

84 റണ്‍സെടുത്ത ടിം സെഫീര്‍ട്ടും 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ത്രസിപ്പിക്കുന്ന പ്രകടനമാണ് കിവീസിന് നല്‍കിയത്. പിന്നാലെയെത്തിയ കെയ്ന്‍ വില്യംസണും മികച്ച പ്രകടനം കാഴ്ചവെച്ചു.

വില്യംസണ്‍ 34 റണ്‍സെടുത്തും ടെയ്‌ലര്‍ 23 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറില്‍ കത്തിക്കയറിയ സ്‌കോട്ട് കുഗ്ലേജെയ്ന്‍ ഏഴ് പന്തില്‍ 20 റണ്‍സെടുത്തു.

ALSO READ: കോപ്പഡെല്‍റെ: ബാര്‍സ-റയല്‍ സെമി പോരാട്ടം ഇന്ന്; മെസി കളിച്ചേക്കും

ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞവരെല്ലാം നന്നായി തല്ല് കൊണ്ടു. ഹര്‍ദിക് പാണ്ഡ്യ നലോവറില്‍ 51 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.ഏകദിന പരമ്പര 4-1 ന് നഷ്ടമായ കിവീസ് ടി-20യില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍മാരായ ധോണിയും ദിനേഷ് കാര്‍ത്തിക്കും റിഷഭ് പന്തും ഒരുമിച്ച് ടീമില്‍ ഇടംനേടിയതും ശ്രദ്ധേയമായി.

WATCH THIS VIDEO: