ദയനീയം ഇന്ത്യ; രണ്ടാം ടെസ്റ്റിലും ന്യൂസിലാന്റിന് മിന്നും ജയം
India vs New zealand
ദയനീയം ഇന്ത്യ; രണ്ടാം ടെസ്റ്റിലും ന്യൂസിലാന്റിന് മിന്നും ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd March 2020, 8:26 am

ഹാഗ്ലി ഓവല്‍: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. 132 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓപ്പണര്‍മാരായ ടോം ലാഥവും ടോം ബ്ലണ്ടലും കിവികള്‍ക്കായി അര്‍ധസെഞ്ച്വറി നേടി.

നേരത്തെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 124 റണ്‍സിന് പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ഗ്രാന്‍ഡ് ഹോം, വാഗ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഴ് റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് കളിച്ച ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര കിവീസ് തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യമായി പരമ്പര നഷ്ടമായി. പരമ്പര നേട്ടത്തോടെ ന്യൂസിലാന്റ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തി.

ബാറ്റിംഗ് നിരയുടെ സമ്പൂര്‍ണ്ണ പരാജയം കണ്ട മത്സരമായിരുന്നു ന്യൂസിലാന്റിലെ രണ്ട് ടെസ്റ്റുകളും. കോഹ്ലിയും പൂജാരയും ഫോമിന്റെ നിഴല്‍ മാത്രമായി.

WATCH THIS VIDEO: