സൂര്യകുമാര്‍ യാദവും ക്രുണാള്‍ പാണ്ഡ്യയുമടക്കം മൂന്ന് പുതുമുഖങ്ങള്‍; ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
India vs England
സൂര്യകുമാര്‍ യാദവും ക്രുണാള്‍ പാണ്ഡ്യയുമടക്കം മൂന്ന് പുതുമുഖങ്ങള്‍; ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th March 2021, 6:57 pm

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സുര്യകുമാര്‍ യാദവ്, പ്രസിധ് കൃഷ്ണ, ക്രുണാള്‍ പാണ്ഡ്യ എന്നിവരാണ് പുതുമുഖങ്ങള്‍.

നടരാജനും സിറാജും ടീമില്‍ ഇടം കണ്ടെത്തി. അതേസമയം ജസ്പ്രീത് ബുംറയെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല.

ടി-20യിലെ മികച്ച പ്രകടനാണ് സൂര്യകുമാറിന് ഏകദിന ടീമിലേക്കുള്ള വഴി തുറന്നത്.

നാലാം ടി-20യില്‍ 31 പന്തില്‍ 57 റണ്‍സ് താരം നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനമാണ് പ്രസിധ് കൃഷ്ണയ്ക്ക് തുണയായത്.

മീഡിയം പേസറായ പ്രസിധ് ഏഴ് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റ് നേടിയിരുന്നു. 18 ടി-20 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ജഴ്‌സിയണിഞ്ഞ ക്രുണാള്‍ പാണ്ഡ്യയും വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

രണ്ട് വീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും ക്രുണാള്‍ ടൂര്‍ണ്ണമെന്റില്‍ നേടിയിരുന്നു.

ടീം:

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, കെ.എല്‍ രാഹുല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ക്രുണാള്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, നടരാജന്‍, മുഹമ്മദ് സിറാജ്, പ്രസിധ് കൃഷ്ണ, ഷാര്‍ദുല്‍ ഠാക്കൂര്‍

Content Highlight: India vs England: Suryakumar Yadav, Krunal Pandya Included In India Squad For ODI Series