'സെഞ്ചൂറിയനാകാനൊരുങ്ങി' ഇശാന്ത്; ഒമ്പത് വിക്കറ്റ് അകലെ സഹീറിന്റെ റെക്കോഡ്
India vs England
'സെഞ്ചൂറിയനാകാനൊരുങ്ങി' ഇശാന്ത്; ഒമ്പത് വിക്കറ്റ് അകലെ സഹീറിന്റെ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd February 2021, 7:28 pm

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇശാന്ത് ശര്‍മ്മയുടെ നൂറാമത്തെ ടെസ്റ്റ് മത്സരമാകും. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ പേസറാണ് ഇശാന്ത്.

ഇതിഹാസ ബൗളര്‍ അസ്ഹറുദ്ദീന്റെ റെക്കോഡാണ് താരം മറികടക്കാനൊരുങ്ങുന്നത്. കപില്‍ ദേവാണ് 100 ടെസ്റ്റെന്ന മാന്ത്രിക സംഖ്യ മറികടന്ന ആദ്യ ഇന്ത്യന്‍ പേസര്‍. 131 ടെസ്റ്റിലാണ് കപില്‍ ദേവ് ഇന്ത്യന്‍ ക്യാപ് അണിഞ്ഞത്.

വിക്കറ്റ് നേട്ടത്തിലും മറ്റൊരു റെക്കോഡ് മറികടക്കാനൊരുങ്ങുകയാണ് താരം. 311 ടെസ്റ്റ് വിക്കറ്റ് നേടിയിട്ടുള്ള സഹീറിന്റെ നേട്ടത്തിന് തൊട്ടുപിറകിലാണ് ഇശാന്ത്. 302 വിക്കറ്റാണ് 99 ടെസ്റ്റില്‍ നിന്ന് ഇശാന്തിന്റെ സമ്പാദ്യം.

32 കാരനായ ഇശാന്ത് 2007 ലാണ് ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് കളിക്കുന്നത്. 300 വിക്കറ്റ് നേട്ടത്തിലെത്തുന്ന പത്താമത്തെ ഇന്ത്യന്‍ ബൗളറാണ് ഇശാന്ത്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India vs England: Ishant Sharma  playing 100th Test