ബീജിങ്: ഇരുപത്തിയൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഗോള്‍ വരള്‍ച്ച നേരിടുന്ന മാഴ്സെലോ ലിപ്പിയുടെ ചൈനയ്ക്ക് സന്ദേശ് ജിങ്കാനൊരുക്കിയ പ്രതിരോധക്കോട്ട തകര്‍ക്കാനായില്ല.
ബെംഗളൂരു എഫ്.സി.യുടെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങിന്റെ മിന്നും സേവുകളാണ് ജയത്തിന് സമാനമായ സമനില ഇന്ത്യയ്ക്ക് നേടികൊടുത്തത്.
വന്‍കരയിലെ ശക്തരെ ആദ്യ പകുതിയില്‍ ഇന്ത്യ ശരിക്കും പൂട്ടി. പ്രതിരോധവും ഗോള്‍കീപ്പറും വന്‍മതിലായതോടെ ചൈന ഗോള്‍ കണ്ടെത്താന്‍ ഒരുപാട് വിഷമിച്ചു.
ALSO READ: മീടു ആരോപണം;എം.എല്‍.എ. മുകേഷിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം
13ാം മിനിറ്റിലാണ് ഇന്ത്യയ്ക്ക് ആദ്യ അവസരം ലഭിച്ചത്. പക്ഷെ ഭാഗ്യം അകന്ന് നിന്നു. തൊട്ടടുത്ത മിനിറ്റില്‍ ചൈനീസ് താരത്തിന്റെ ഹെഡര്‍ തടുത്ത് ഗുര്‍പ്രീത് രക്ഷകനായി.
ഇരുപത്തിനാലാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ബെംഗളൂരുവിന്റെ ഒന്നാം ഗോള്‍കീപ്പര്‍ ഇന്ത്യയുടെ രക്ഷകനായി. നാലു മിനിറ്റിനകം കോട്ടാല്‍ ഇന്ത്യയ്ക്കായി സുവര്‍ണാവസരം നഷ്ടപ്പെടുത്തി. ആദ്യ പകുതിയില്‍ ഗുര്‍പ്രീതിന്റെ മിന്നും പ്രകനമാണ് ചൈനയ്ക്ക് തിരിച്ചടിയായത്.
രണ്ടാം പകുതിയുടെ അമ്പത്തിയാറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം നര്‍സാരിയുടെ പാസില്‍ ലഭിച്ച സുവര്‍ണവസരം ഉദാന്ത സിങ് നഷ്ടപ്പെടുത്തി. പകരക്കാരനാണ് മലയാളിതാരം അനസ് എടത്തൊടിക ഇറങ്ങിയത്.
76ാം മിനിറ്റില്‍ പെനല്റ്റിബോക്സിനകത്തെ കൂട്ടപ്പൊരിച്ചില്‍ ഗോളാകാതെ അകന്നത് ഇന്ത്യന്‍ ക്യാംപിന് ആശ്വാസമായി. മത്സരത്തില്‍ ചൈനയുടെ വണ്‍സൈഡ് ഡെയിം മാത്രമല്ല കണ്ടത്. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിരോധം ശക്തമാക്കുന്നതിലും ഇന്ത്യ മെച്ചപ്പെട്ടതിന് തെളിവാണ് ചൈനയ്ക്കെതിരായ മത്സരം