5000 റണ്‍സ്; 16 ാം സെഞ്ചുറി: തകര്‍ച്ചയില്‍ രക്ഷകനായി പുജാര
Cricket
5000 റണ്‍സ്; 16 ാം സെഞ്ചുറി: തകര്‍ച്ചയില്‍ രക്ഷകനായി പുജാര
ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 2:46 pm

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയ്ക്ക് രക്ഷകനായി ചേതേശ്വര്‍ പൂജാര. പുജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ആദ്യദിനം ഇന്ത്യ കരകയറി. ഒന്നാം ദിനം കളിനിര്‍ത്തിയപ്പോള്‍ ഒമ്പത് വിക്കറ്റിന് 250 റണ്‍സെന്ന നിലയിലാണ് ഇന്ത്യ

മൂന്നാമനായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പൂജാര 16-ാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. ഇതിനിടെ ടെസ്റ്റില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ലും പുജാര പിന്നിട്ടു. 108 ഇന്നിംഗ്‌സുകളില്‍നിന്നാണ് പുജാരയുടെ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന 12-മത് ഇന്ത്യന്‍ ബാറ്റ്‌സ്മാനാണു പുജാര.

Read Also : സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ മുറിയില്‍ മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; 60 വര്‍ഷത്തിനിടെ ആദ്യം

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഇന്ത്യന്‍ സ്‌കോര്‍ മൂന്നില്‍നില്‍ക്കെ കെ.എല്‍.രാഹുല്‍ (2) ജോഷ് ഹെയ്‌സല്‍വുഡിന് ഇരയായി മടങ്ങി. പൃഥ്വി ഷായ്ക്കു പകരം ഓപ്പണര്‍ സ്ഥാനത്ത് എത്തിയ മുരളി വിജയ് (11) സ്റ്റാര്‍ക്കിനു മുന്നില്‍ വീണു. ഏറെ പ്രതീക്ഷകളുമായി എത്തിയ നായകന്‍ വിരാട് കൊഹ്‌ലി (3) യുടെ ഊഴമായിരുന്നു പിന്നീട്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഉഗ്രന്‍ ക്യാച്ചിലൂടെ ഉസ്മാന്‍ ഖവാജയാണ് കൊഹ്‌ലിയെ പറഞ്ഞയച്ചത്. മോശം ഷോട്ടിന് ക്ഷണിച്ച് അജിന്‍ക്യ രഹാനെ (13) യും പവലിയനില്‍ തിരിച്ചെത്തി. മുന്‍ നിര ബാറ്റ്‌സ്മാന്‍മാരാരും തിളങ്ങാത്ത മത്സരത്തില്‍ മധ്യനിരയും ഓസീസ് പേസര്‍മാരുടെ മുന്നില്‍ പതറുന്ന കാഴ്ച്ചയാണ് കണ്ടത്.

ഹിറ്റ്മാന്‍ രോഹിത് ശര്‍മ മാത്രമാണ് മികച്ച ഷോട്ടുകളുമായി കുറച്ചെങ്കിലും പിടിച്ച് നന്നത്.