നടരാജകീയം; ആദ്യ ടി-20 ഇന്ത്യയ്ക്ക്
India-Australia
നടരാജകീയം; ആദ്യ ടി-20 ഇന്ത്യയ്ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th December 2020, 5:37 pm

കാന്റബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി-20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 162 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയരെ നടരാജനും ചാഹലും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു.

ഇരുവരും മൂന്ന് വിക്കറ്റ് വീഴ്ത്തി. നടരാജന്റെ ആദ്യ അന്താരാഷ്ട്ര ടി-20 യാണിത്.

11 റണ്‍സിനാണ് ഇന്ത്യയുടെ ജയം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുലാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്.

40 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 51 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.

പിന്നീട് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ സ്‌കോര്‍ 161-ല്‍ എത്തിച്ചത്. 23 പന്തുകള്‍ നേരിട്ട ജഡേജ ഒരു സിക്സും അഞ്ചു ഫോറുമടക്കം 44 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു സാംസണ്‍ 15 പന്തില്‍ നിന്ന് ഓരോ സിക്സും ഫോറുമടക്കം 23 റണ്‍സെടുത്തു.

ഓസ്ട്രേലിയക്കായി മോയസ് ഹെന്റിക്വസ് നാല് ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India vs Australia First T-20