ഗ്രീന്‍ തിരികൊളുത്തി, ഡേവിഡ് പൂരപ്പറമ്പാക്കി; ഹൈദരാബാദില്‍ ഓസീസിന്റെ അഴിഞ്ഞാട്ടം
Sports News
ഗ്രീന്‍ തിരികൊളുത്തി, ഡേവിഡ് പൂരപ്പറമ്പാക്കി; ഹൈദരാബാദില്‍ ഓസീസിന്റെ അഴിഞ്ഞാട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th September 2022, 9:53 pm

മൂന്നാം ടി-20 പരമ്പരയില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും മികച്ച ഫോമിലാണ് ഓസ്ട്രേലിയ. വെറും 21 പന്തില്‍ 52 റണ്‍സാണ് കങ്കാരുപ്പട അടിച്ചുകൂട്ടിയത്. ആദ്യ ഓവറില്‍ തന്നെ കെ.എല്‍. രാഹുലിനെ ഇന്ത്യക്ക് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം ഓവറില്‍ പാറ്റ് കമ്മിന്‍സിനെ വീഴ്ത്തി. സൂര്യകുമാര്‍ യാദവിനേയും വിരാട് കോഹ്ലി മധ്യനിരയില്‍ ഉള്‍പ്പെടുത്തിയാല്‍ കുറച്ചുകൂടി കുതിപ്പ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ടിം ഡേവിഡിന്റെ ഫിനിഷിങ് മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സെടുത്താണ് ഓസീസിന്റെ മുന്നേറ്റം. ഗ്രീന്‍ 21 പന്തില്‍ 52 ഉം ഡേവിഡ് 27 പന്തില്‍ 54 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി കാമറൂണ്‍ ഗ്രീനിന്റെ അഴിഞ്ഞാട്ടമാണ് ആദ്യ ഓവര്‍ മുതല്‍ കണ്ടത്. നായകന്‍ ആരോണ്‍ ഫിഞ്ച് 6 പന്തില്‍ 7 റണ്‍സെടുത്ത് അക്‌സര്‍ പട്ടേലിന്റെ പന്തില്‍ പുറത്തായെങ്കിലും എതിരാളികളെ തെല്ലും തളര്‍ത്തിയില്ല. 19 പന്തില്‍ ഗ്രീന്‍ അമ്പത് തികച്ചു. ഇതോടെ ഇന്ത്യക്കെതിരെ വേഗതയേറിയ ടി-20 സെഞ്ച്വറി നേടിയെന്ന റെക്കോര്‍ഡാണ് ഗ്രീന്‍ സ്വന്തമാക്കിയത്.

ഓസീസ് ഇന്നിങ്‌സില്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഗ്രീന്‍ പുറത്താകുമ്പോള്‍ 21 പന്തില്‍ 52 റണ്‍സുണ്ടായിരുന്നു. ഗ്രീന്‍ ഏഴ് ഫോറും മൂന്ന് സിക്‌സുമാണ് പറത്തിയത്. പവര്‍പ്ലേയില്‍ ഓസീസ് സ്‌കോര്‍ 66-2. പിന്നാലെ 11 പന്തില്‍ 6 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്‍ അക്‌സര്‍ പട്ടേലിന്റെ ത്രോയില്‍ പുറത്തായി.

ഇന്ത്യന്‍ ബൗളിങ് നിരയുടെ ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ കാണാനായത്. ചഹലിനെ ക്രീസ് വിട്ടിറങ്ങി നേരിടാന്‍ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ 10ാം ഓവറിലെ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്തു. 10 പന്തില്‍ 9 റണ്‍സ് നേടാനേ സ്മിത്തിന് കഴിഞ്ഞുള്ളൂ. അക്‌സര്‍ എറിഞ്ഞ 14ാം ഓവറില്‍ ജോഷ് ഇംഗ്ലിസ് 22 പന്തില്‍ 24 റണ്‍സുമായി മടങ്ങി.

ഇന്ത്യ (പ്ലെയിങ് ഇലവന്‍): രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി , സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍.

ഓസ്ട്രേലിയ (പ്ലെയിങ് ഇലവന്‍): ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍ , ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, മാത്യു വെയ്ഡ് (ഡബ്ല്യു), ഡാനിയല്‍ സാംസ്, പാറ്റ് കമ്മിന്‍സ്, ആദം സാമ്പ , ജോഷ് ഹാസല്‍വുഡ്

Content Highlight: India tried to make a strong comeback in the third T20 series but Australia is in good form