ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വേണം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍; ഇന്ത്യ ടുഡേ സര്‍വ്വേ
national news
ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വേണം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍; ഇന്ത്യ ടുഡേ സര്‍വ്വേ
ന്യൂസ് ഡെസ്‌ക്
Thursday, 23rd January 2020, 11:34 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ ആരാണ് ഏറ്റവും നല്ലത്? ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയുടെ ഒരു ചോദ്യമായിരുന്നു ഇത്. സര്‍വ്വേയില്‍ പങ്കെടുത്ത 49 ശതമാനം പേര്‍ പറഞ്ഞത് ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ വേണം കോണ്‍ഗ്രസ് അദ്ധ്യക്ഷനാവേണ്ടത് എന്നാണ്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി വരണമെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 24 ശതമാനം പേര്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി വേണ്ട എന്ന നിലപാട് 11 ശതമാനം പേര്‍ രേഖപ്പെടുത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രിയങ്ക ഗാന്ധിയെ 14 ശതമാനം പേര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നു. മന്‍മോഹന്‍ സിംഗിന് സോണിയാ ഗാന്ധിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാനായി. 10 ശതമാനം പേര്‍ മുന്‍ പ്രധാനമന്ത്രിയെ പിന്തുണക്കുമ്പോള്‍ സോണിയാ ഗാന്ധിയെ പിന്തുണക്കുന്നത് 11 ശതമാനം പേരാണ്.

സച്ചിന്‍ പൈലറ്റിനെ 7 ശതമാനം പേരും ജ്യോതിരാദിത്യ സിന്ധ്യയെ 6 ശതമാനം പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണക്കുന്നു. പി.ചിദംബരത്തെ 3 ശതമാനം പേരും അശോക് ഗെഹ്‌ലോട്ടിനെ 1 ശതമാനം പേരും പിന്തുണക്കുന്നു.