എഡിറ്റര്‍
എഡിറ്റര്‍
2016 ട്വന്റി-20 ലോകകപ്പും 2023 ലോകകപ്പും ഇന്ത്യയില്‍
എഡിറ്റര്‍
Sunday 30th June 2013 12:30pm

icc

ലണ്ടന്‍: ##ഇന്ത്യന്‍ക്രിക്കറ്റ് ആരാധകര്‍ക്ക് ഇത് ഇരട്ടിമധുരം. 2016 ലെ ##ട്വന്റി-20 ലോകകപ്പിന് ഇന്ത്യ വേദിയാകുന്നതിന് പിന്നാലെ 2023 ലെ ക്രിക്കറ്റ് ലോകകപ്പിനും ഇന്ത്യ ആതിഥേയത്വം വഹിക്കും.

ഇതാദ്യാമായാണ് ട്വന്റി-20 ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. 50 ഓവര്‍ ക്രിക്കറ്റ് ലോകകപ്പില്‍ നാലാം തവണയാണ് ഇന്ത്യയ്ക്ക് നറുക്ക് വീഴുന്നത്. ഇന്നലെ അവസാനിച്ച ##ഐ.സി.സി വാര്‍ഷിക സമ്മേളനത്തിലാണ് ഇന്ത്യയെ വേദിയാക്കാന്‍ തീരുമാനിച്ചത്.

Ads By Google

ജഗ്‌മോഹന്‍ ഡാല്‍മിയയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.  ഐ.സി.സിയില്‍ അംഗത്വമുള്ള എല്ലാ ടീമുകളും നാല് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 16 ടെസ്റ്റ് മത്സരങ്ങളെങ്കിലും കളിക്കണമെന്നും തീരുമാനമായിട്ടുണ്ട്.

2017 ല്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വേദിയായി ഇംഗ്ലണ്ടിനെ തിരഞ്ഞെടുത്തു. ജൂണ്‍-ജൂലൈ മാസത്തിലാണ് മത്സരം നടക്കുക. ഐ.സി.സി.യുടെ പുതിയ നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പില്‍ വരുത്തും.

Advertisement