എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ്; മഴമൂലം രണ്ടാംദിനം കളി ഉപേക്ഷിച്ചു
എഡിറ്റര്‍
Friday 17th November 2017 3:18pm

 

കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴയെടുത്തു. ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. 47 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ആറ് റണ്‍സുമായി വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. 32.5 ഓവര്‍ മാത്രമാണ് ഇന്നെറിയാന്‍ സാധിച്ചത്.

ലോകേഷ് രാഹുല്‍ (0), ധവാന്‍ (8), കോഹ്‌ലി (0), രഹാനെ (4), അശ്വിന്‍ (4) എന്നിവരാണ് ഔട്ടായത്.

മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും കളി വൈകിയാണ് തുടങ്ങിയിരുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാകുന്നത്.

ടൂര്‍ണ്ണമെന്റില്‍ പരിചയസമ്പത്താണ് ലങ്ക നേരിടുന്ന പ്രധാന പ്രശ്‌നം. രംഗന ഹെരാത്ത്, ഏഞ്ചലോ മാത്യൂസ് എന്നിവര്‍ മാത്രമാണ് ടീമിലെ പരിചയസമ്പന്നര്‍. ബാക്കിയുള്ളതാരങ്ങളാരും ഇന്ത്യന്‍ മണ്ണില്‍ കളിച്ച് പരിചയമില്ലാത്തവരാണ്.

ഇന്ത്യന്‍മണ്ണില്‍ 16 ടെസ്റ്റ് കളിച്ച ലങ്കയ്ക്ക് ഇതുവരെ ഒരു ജയം നേടാനായിട്ടില്ല. ഇതിഹാസതാരങ്ങളായ സനത് ജയസൂര്യയും സംഗക്കാരയും ഇത് വലിയ നഷ്ടബോധമാണെന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്.
ഇന്ത്യന്ത്യയില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാനാകാത്തത് കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു അടുത്തിടെ നടന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍ കുമാര്‍ സംഗക്കാര പറഞ്ഞത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മികവിലെ അന്തരം റാങ്കിംഗില്‍ തന്നെ പ്രകടമാണ്.

ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിലെ ആദ്യ പത്തില്‍ നാല് ഇന്ത്യക്കാരുള്ളപ്പോള്‍ പതിനേഴാം സ്ഥാനത്തുള്ള ദിമുത് കരുണരത്‌നയാണ് ലങ്കന്‍ താരങ്ങളില്‍ മുന്നില്‍. മൂന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇടംപിടിച്ച ബോളിങ്ങിലെ ആദ്യ 20 റാങ്കിനുള്ളില്‍ ഒരു ശ്രീലങ്കന്‍ താരവുമില്ല.

Advertisement