എണ്ണത്തില്‍ റെക്കോര്‍ഡ് നിരക്കില്‍ രാജ്യം; 24 മണിക്കൂറില്‍ 6654 കേസുകള്‍; ഒന്നേകാല്‍ ലക്ഷം കടന്ന് ആകെ രോഗികള്‍
COVID-19
എണ്ണത്തില്‍ റെക്കോര്‍ഡ് നിരക്കില്‍ രാജ്യം; 24 മണിക്കൂറില്‍ 6654 കേസുകള്‍; ഒന്നേകാല്‍ ലക്ഷം കടന്ന് ആകെ രോഗികള്‍
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 10:17 am

ന്യൂദല്‍ഹി: 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കൊവിഡ് രോഗികളുമായി രാജ്യം. കഴിഞ്ഞ 24 മണിക്കൂറില്‍ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,25,101 ആയി ഉയര്‍ന്നു.

137 കൊവിഡ് മരണമാണ് വെള്ളിയാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 3,720 ആയി.

മഹാരാഷ്ട്രയില്‍ത്തന്നെയാണ് ഏറ്റവുമധികം രോഗികളുള്ളത്. 44,582 പേര്‍ക്കാണ് സംസ്ഥാനത്ത് ഇടുവരെ രോഗം സ്ഥിരീകരിച്ചത്. 1,517 പേര്‍ മരിച്ചു.

രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുളള തമിഴ്‌നാട്ടില്‍ 14,753 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 92 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഗുജറാത്തില്‍ 13,268 പേര്‍ക്കും ദല്‍ഹിയില്‍ 12,319 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്തിലെ മരണസംഖ്യ 802 ഉം ദല്‍ഹിയിലേത് 208ഉം ആണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക