അവസാന നിമിഷം ഉദിച്ചുയര്‍ന്ന് ക്യാപ്റ്റന്‍; ആരാധകരുടെ വോട്ടെടുപ്പില്‍ 2019 എ.എഫ്.സി ഏഷ്യാ കപ്പിലെ ഇഷ്ടതാരമായി ഛേത്രി
Football
അവസാന നിമിഷം ഉദിച്ചുയര്‍ന്ന് ക്യാപ്റ്റന്‍; ആരാധകരുടെ വോട്ടെടുപ്പില്‍ 2019 എ.എഫ്.സി ഏഷ്യാ കപ്പിലെ ഇഷ്ടതാരമായി ഛേത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st August 2020, 11:08 pm

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ 2019 എ.എഫ്.സി ഏഷ്യാ കപ്പിലെ ആരാധകരുടെ ഇഷ്ടതാരമായി താരമായി തെരഞ്ഞെടുത്തു. ഫുട്‌ബോള്‍ പ്രേമികള്‍ക്കായി നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഛേത്രി നേട്ടം സ്വന്തമാക്കിയത്.

ഉസ്ബസ്‌ക്കിസ്ഥാന്റെ എല്‍ദോര്‍ ഷോമുരോദോവിനെയാണ് ഛേത്രി വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയത്. നേരത്തെ വോട്ടെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ പിന്നിലായിരുന്ന ഛേത്രി അന്തിമ ഫലം വന്നപ്പോള്‍ 51 ശതമാനം വോട്ടുകളാണ് നേടിയത്.

എല്‍ദോറിന് 49 ശതമാനം വോട്ടുകള്‍ ലഭിച്ചു. എ.എഫ്.സിയുടെ ഒഫിഷ്യല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വോട്ടിംഗ് നടന്നത്.

നേരത്തെ ഛേത്രിയെ എ.എഫ്.സി, ഏഷ്യന്‍ ഐക്കണായി തെരഞ്ഞെടുത്തിരുന്നു.

115 കളികളില്‍ നിന്ന് 72 ഗോള്‍ നേടിയ ഛേത്രിയാണ് ഇന്ത്യയ്ക്കായി ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ