എച്ച്.ഡി.എഫ്.സി ബാങ്കും പ്രതിസന്ധിയില്‍; കരകയറുമെന്ന പ്രതീക്ഷയില്‍ ഇടപാടുകാര്‍
national news
എച്ച്.ഡി.എഫ്.സി ബാങ്കും പ്രതിസന്ധിയില്‍; കരകയറുമെന്ന പ്രതീക്ഷയില്‍ ഇടപാടുകാര്‍
ന്യൂസ് ഡെസ്‌ക്
Monday, 14th October 2019, 2:21 pm

മാര്‍ക്കറ്റ് വാല്യൂ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമെന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക് അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ബാങ്കിനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലാത്തതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാങ്കിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്, വായ്പാ തിരിച്ചടവ് മുടങ്ങല്‍ നഷ്ടം, ഷാഡോ ബാങ്കുകളുടെ പ്രതിസന്ധി ഇവയാണ് എച്ച്.ഡി.എഫ്.സിയെ തളര്‍ത്തുന്നതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വാര്‍ത്തകളെല്ലാം ബാങ്കിനെ കുറിച്ച് വരുമ്പോഴും നിക്ഷേപകര്‍ പ്രതീക്ഷയിലാണ്. എച്ച്.ഡി.എഫ്്.സി ബാങ്കിന്റെ ഓഹരികള്‍ ഇപ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മാര്‍ക്കറ്റ് വാല്യൂവിന്റെ കാര്യത്തില്‍ 21 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് ബാങ്ക് നേടിയത്. ഈ കണക്കുകളെ മുന്‍നിര്‍ത്തിയാണ് നിക്ഷേപകരുടെ പ്രതീക്ഷ.