എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയ്ക്ക് റാങ്കിങ്ങില്‍ മുന്നേറ്റം
എഡിറ്റര്‍
Tuesday 26th March 2013 12:58am

ദുബായ്:ഓസ്‌ട്രേലിയയ്‌ക്കെതിരെ 4-0 ന് പരമ്പര സ്വന്തമാക്കിയതോടെ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം.  ഓസിസിനെതിരായ 4 മത്സരങ്ങളും വിജയിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.

Ads By Google

ഒരു സ്ഥാനമാണ് ഇതോടെ ഇന്ത്യ മെച്ചപ്പെടുത്തിയത്. 112 പോയന്റാണ് ഇന്ത്യക്കുള്ളത്. 128 പോയന്റോടെ ദക്ഷിണാഫ്രിക്ക ഒന്നാമതും 118 പോയന്റോടെ ഇംഗ്ലണ്ട് രണ്ടാമതുമാണ്.

ന്യൂസീലന്‍ഡിനോട് തോല്‍ക്കുകയാണെങ്കില്‍, ഇംഗ്ലണ്ടിനും 112 പോയന്റാകും. അപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറാനുള്ള സാധ്യതയും നിലനില്ക്കുന്നുണ്ട്.

റാങ്കിങ് ഇനിയും മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പറഞ്ഞു.

Advertisement