ആദ്യം തകര്‍ച്ച, പിന്നെ തിരിച്ചടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 289 റണ്‍സ്
INDIA VS AUSTRALIA
ആദ്യം തകര്‍ച്ച, പിന്നെ തിരിച്ചടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 289 റണ്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th January 2019, 11:59 am

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 289 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉസ്മാന്‍ ഖവാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു.

മാര്‍ക്കസ് സ്റ്റോയ്‌നിസ് 43 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ALSO READ: എ.എഫ്.സി കപ്പില്‍ യു.എ.ഇയെ പിന്തുണയ്ക്കാനാവശ്യപ്പെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ കിളിക്കൂട്ടില്‍ പൂട്ടിയിട്ട വീഡിയോ: യു.എ.ഇ പൗരന്‍ അറസ്റ്റില്‍

41 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്കു നീങ്ങിയ ഓസീസിന് മൂന്നാം വിക്കറ്റില്‍ ഖ്വാഡ-മാര്‍ഷ് സഖ്യവും (92), നാലാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോംബ്-മാര്‍ഷ് സഖ്യവും (53), അഞ്ചാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോംബ്-സ്റ്റോയ്‌നിസ് സഖ്യവും (68) പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ആരോണ്‍ ഫിഞ്ച് (11 പന്തില്‍ ആറ്), അലക്‌സ് കാറെ (31 പന്തില്‍ 24), മാര്‍ക്കസ് സ്റ്റോയ്‌നിസ് (പുറത്താകാതെ 47), ഗ്ലെന്‍ മാക്‌സ്‌വെല്‍ (പുറത്താകാതെ 11) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ പ്രകടനം.

ALSO READ: രസിപ്പിക്കാന്‍ വേണ്ടിയാണ് അവന്‍ അങ്ങനെ പറഞ്ഞത്; ഹാര്‍ദികിനെ പിന്തുണച്ച് അച്ഛന്‍

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റു വീഴ്ത്തി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാര്‍, ഏകദിനത്തില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കി.

WATCH THIS VIDEO: