എഡിറ്റര്‍
എഡിറ്റര്‍
സെവാഗിനെ മധ്യനിരയില്‍ പരീക്ഷിക്കണം: രാഹുല്‍ ദ്രാവിഡ്
എഡിറ്റര്‍
Thursday 7th March 2013 9:31am

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്നൊഴിവാക്കി മധ്യനിരയില്‍ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്.

Ads By Google

സെവാഗിനെ ടീമില്‍ നിലനിര്‍ത്താന്‍ സെലക്ടര്‍മാരും മാനേജുമെന്റും തീരുമാനിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെകുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ദ്രാവിഡ് പറഞ്ഞു.

ഇപ്പോള്‍ സെവാഗിന് ആദ്യത്തെപോലെ മികച്ച പ്രകടനം പുറത്തിറക്കാനാവുന്നില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇക്കൊല്ലമൊടുവില്‍ നടക്കുന്ന പരമ്പരയില്‍ സെവാഗിനെ മധ്യനിരയില്‍ പരീക്ഷിക്കണം.

നന്നായി കളിക്കുകയാണെങ്കില്‍ വീരേന്ദര്‍ സെവാഗിനോളം മികച്ച ഓപ്പണര്‍ മറ്റൊരു ടീമിലുമില്ല. സെവാഗിനെ മധ്യനിരയിലേക്ക് മാറ്റിക്കളിപ്പിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണെന്ന് ദ്രാവിഡ് പറഞ്ഞു.

ഏറെ അനുഭവ സമ്പത്തുള്ള താരമെന്ന നിലയ്ക്ക് മധ്യനിരയില്‍ നന്നായി തിളങ്ങാന്‍ സെവാഗിനാവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരമ്പരയില്‍ മറ്റൊരു ഓപ്പണറെ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ താരത്തിന് ഇപ്പോള്‍ത്തന്നെ അവസരം നല്‍കണമെന്നും അത് ടീം ഇന്ത്യക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നും ദ്രാവിഡ് പറഞ്ഞു.

Advertisement