എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയ്ക്ക് പാകിസ്ഥാനുമായും ചൈനയുമായും ഒരേസമയം യുദ്ധം ചെയ്യേണ്ടിവന്നേക്കുമെന്ന് ബിപിന്‍ റാവത്ത്
എഡിറ്റര്‍
Thursday 7th September 2017 12:02am

 

ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് ചിലപ്പോള്‍ ചൈനയുമായും പാകിസ്ഥാനുമായും ഒരേസമയം യുദ്ധം ചെയ്യേണ്ടിവരുമെന്ന് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യന്‍ ഭൂഖണ്ഡത്തെ നശിപ്പിക്കാന്‍ ചൈന ശ്രമിക്കുമ്പോള്‍ രാജ്യത്തിനെതിരെ പാകിസ്ഥാന്‍ നിഴല്‍യുദ്ധം നടത്തുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ദല്‍ഹിയില്‍ ഒരു സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 ദിവസം നീണ്ടുനിന്ന ദോക്‌ലാം വിഷയം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടെങ്കിലും ഇനിയും ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ ചൈനീസ് സൈന്യത്തിനു മടിയില്ലെന്നാണു നിഗമനം.


Also Read: ‘ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കണം’; വാട്‌സാപ്പിനോടും ഫേസ്ബുക്കിനോടും വിശദീകരണമാവശ്യപ്പെട്ട് സുപ്രീംകോടതി


‘നമ്മുടെ പ്രദേശങ്ങളില്‍ അവര്‍ അതിക്രമിച്ചുകടക്കാന്‍ ആരംഭിച്ചു. നമ്മുടെ ക്ഷമയെ അവര്‍ പരീക്ഷിച്ചുനോക്കുകയാണ്. നമ്മള്‍ ജാഗരൂകരായി തയാറായിരിക്കണം.’

ചൈനീസ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങളിലേക്കു ഇന്ത്യയുടെ ശ്രദ്ധ മാറുമ്പോള്‍ പാക്കിസ്ഥാന്‍ അതു മുതലെടുക്കാന്‍ ശ്രമിക്കുമെന്നും റാവത്ത് പറഞ്ഞു. ജനാധിപത്യരാജ്യങ്ങള്‍ യുദ്ധത്തിന് തയ്യാറാവില്ലെന്നത് മിഥ്യധാരണയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

Advertisement