എഡിറ്റര്‍
എഡിറ്റര്‍
അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല: ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു; യൂ.എസ്.എക്ക് മൂന്ന് ഗോള്‍ വിജയം
എഡിറ്റര്‍
Friday 6th October 2017 10:31pm

ന്യൂദല്‍ഹി: അണ്ടര്‍ 17 ലോകകപ്പിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യമത്സരത്തില്‍ തോല്‍വി. ഇന്ത്യക്കെതിരെ ഏകപക്ഷിയമായ മൂന്ന് ഗോളുകള്‍ക്കാണ് യൂ.എസ്.എയുടെ വിജയം.

കളി തുടങ്ങി 30ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജോഷ് സര്‍ഗന്റും. 51ആം മിനിറ്റില്‍ കോര്‍ണര്‍ പാസിലൂടെ ക്രിസ് ഡര്‍ക്കിനും 81ആം മിനിറ്റില്‍ ആന്‍ഡ്രൂ കാര്‍ട്ടനുമാണ് യൂ.എസ്.എക്ക് വേണ്ടി ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പരിചയ സമ്പന്നരായ യൂ.എസ്.എയെ ഞെട്ടിക്കാന്‍ മാത്രമുള്ള പ്രകടനങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.


Also Read ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍; ജാഥയ്ക്ക് ജനങ്ങളില്‍ സ്വാധീനം ചെലുത്താനായില്ലെന്നും പി. ജയരാജന്‍


നേരത്തെ ലോകകപ്പിലെ ആദ്യജയം ഘാന സ്വന്തമാക്കി. കൊളംബിയയെ ഒരു ഗോളിനാണ് ഘാന പരാജയപ്പെടുത്തിയത്.
ഘാനക്കുവേണ്ടി ആദ്യ പകുതിയില്‍ സാദിഖ് ഇബ്രാബിമാണ് ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ ന്യൂസിലാന്‍ഡ് തുര്‍ക്കിക്കെതിരെ സമനില പാലിച്ചു. രസം കൊല്ലിയായി ഇടക്ക് മഴ പെയ്തെങ്കിലും ആവേശത്തോടെ പന്തു തട്ടിയ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യം ഗോള്‍ നേടിയത് തുര്‍ക്കിയാണ്. ഒന്നാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടി.

Advertisement