ടി20; ഇന്ത്യയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം: പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
Cricket
ടി20; ഇന്ത്യയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം: പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2019, 2:46 pm

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. 111 എന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.

ഡാനിയേല വ്യാറ്റിന്റേയും (55) ലോറ വിന്‍ഫില്‍ഡിന്റെയും (29) മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിന് അനായാസ ജയം നേടിയത്.

Read Also : മിന്നല്‍ വേഗത്തില്‍ മില്ലറുടെ സ്റ്റംപിങ്; ധോണിയോട് താരതമ്യം ചെയ്തു ക്യാപ്റ്റന്റെ അഭിനന്ദനം

ഇന്ത്യന്‍ നിരയില്‍ മിതാലി രാജിന് മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ (20) നേടാനായത്. ക്യാപ്റ്റന്‍ സ്മൃതി മന്ദാനക്ക് 12 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അഞ്ച് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്.

ഇംഗ്ലണ്ടിനായി കാതറിന്‍ ബ്രുണ്ട് മൂന്നും ലിന്‍സെ സ്മിത് രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി-20 യില്‍41 റണ്ണിനായിരുന്നു ഇന്ത്യയെ ഇംഗ്ലീഷ് പട കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ആറിന് 119 റണ്ണെടുക്കാനേ കഴിഞ്ഞുള്ളു.