എഡിറ്റര്‍
എഡിറ്റര്‍
ധനുഷ് മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു
എഡിറ്റര്‍
Friday 5th October 2012 3:20pm

ഭുവനേശ്വര്‍: അണുവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ധനുഷ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യ നിര്‍മിച്ച ആദ്യ ബാലിസ്റ്റിക് മിസൈലായ പൃഥ്വിയുടെ നാവിക പതിപ്പാണ് ധനുഷ്.

Ads By Google

ഇന്ത്യന്‍ തീരത്ത് പുരിക്കും വിശാഖപട്ടണത്തിനുമിടയില്‍ വച്ച് നാവിക സേനാ കപ്പലില്‍ നിന്നുള്ള പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടനാ വക്താവ് രവികുമാര്‍ ഗുപ്ത പറഞ്ഞു.

500 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിവുള്ള ധനുഷിന് 350 കിലോ മീറ്റര്‍ അകലെവരെയുള്ള ലക്ഷ്യസ്ഥാനം കൃത്യതയോടെ ആക്രമിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം പരിഷ്‌കരിച്ച പൃഥ്വി 2 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

Advertisement