എഡിറ്റര്‍
എഡിറ്റര്‍
‘ഒരോ മിനിറ്റിലും അഞ്ചു പേര്‍ വീതം മരിക്കുന്നു’; ഇന്ത്യ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള രാജ്യമെന്ന് അന്താരാഷ്ട പഠന റിപ്പോര്‍ട്ട്
എഡിറ്റര്‍
Friday 20th October 2017 6:45pm

 

ന്യൂദല്‍ഹി: ലോകത്ത് അന്തരീക്ഷമലിനീകരണം മൂലം മരിക്കുന്നത് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍. നെതര്‍ലാന്‍ഡിലെ ആരോഗ്യമാസികയായ ദി ലാന്‍സെറ്റിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

25 ലക്ഷം പേരാണ് 2015 ല്‍ ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം മൂലം മരിച്ചത്. 18 ലക്ഷം പേര്‍ ചൈനയില്‍ അന്തരീക്ഷ മലിനീകരണം മൂലം മരിച്ചപ്പോള്‍ ലോകത്താകമാനം 65 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.


Also Read: നിശബ്ദരായിരിക്കാന്‍ ആര്‍ക്കാണ് അവകാശം; കാമ്പസുകളില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് പി.രാജീവ്


ഒരോ മിനിറ്റിലും അഞ്ചുപേര്‍ വീതം ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം മൂലം മരണമടയുന്നുവെന്നാണ് കണക്കുകള്‍. ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ അര്‍ബുദം, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ എന്നിവയാണ് ആളുകളെ മരണത്തിലേക്ക് നയിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

ദല്‍ഹി ഐ.ഐ.ടി, യു.എസ്സിലെ ഐകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നിവരാണ് പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം മൂലമുള്ള മരണങ്ങളില്‍ 92 ശതമാനവും അവികസിത, വികസ്വര രാജ്യങ്ങളിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.


Also Read: ‘മുഖ്യമന്ത്രിക്കെന്ത് ഹെല്‍മറ്റ്’; ദീപാവലി ആഘോഷത്തില്‍ ഹെല്‍മറ്റില്ലാതെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ബൈക്ക് യാത്ര; ന്യായീകരണവുമായി ബി.ജെ.പി


4,60,000 കോടി യു.എസ് ഡോളറാണ് ഓരോവര്‍ഷവും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന രോഗങ്ങള്‍ ചികിത്സിക്കാനും രോഗികളുടെ ക്ഷേമത്തിനുമായി ചിലവഴിക്കുന്നത്. ആഗോള വരുമാനത്തിന്റെ 6.2 ശതമാനമാണിത്.

ലോകത്തുണ്ടാകുന്ന മരണങ്ങളില്‍ ആറില്‍ ഒന്ന് അന്തരീക്ഷ മലിനീകരണം മൂലമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജല മലിനീകരണം 18 ലക്ഷം ആളുകളുടെയും, തൊഴിലിടങ്ങളിലെ മലിനീകരണം എട്ട് ലക്ഷം ആളുകളുടെയും ജീവനെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement