എഡിറ്റര്‍
എഡിറ്റര്‍
പോഷകാഹാരക്കുറവുള്ളവരില്‍ 40 ശതമാനവും ഇന്ത്യയില്‍
എഡിറ്റര്‍
Sunday 30th June 2013 2:53pm

child

ന്യൂദല്‍ഹി: ലോകത്തില്‍ ##പോഷകാ ഹാരക്കുറവുള്ളവരില്‍ 40 ശതമാനവും  ഇന്ത്യക്കാരാണെന്ന് പഠനം. ലോകാരോഗ്യ വിദഗ്ധരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭാരക്കുറവും പോഷകാഹാരക്കുറവുമുള്ള കുട്ടികളാണ് ഇന്ത്യയില്‍ ഉള്ളത്. ബ്രസീല്‍, ചൈന, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ കുട്ടികളുടെ സ്ഥിതി പരിതാപകരമാണെന്നും പഠനം തെളിയിക്കുന്നു.

Ads By Google

ഭാരക്കുറവും വിളര്‍ച്ചയുമാണ് ഇന്ത്യയിലെ കുട്ടികളില്‍ കൂടുതലായും കണ്ടുവരുന്നത്. ഇതേ ഇന്ത്യയില്‍ തന്നെയാണ് കുട്ടികള്‍ക്ക് വേണ്ട ഏറ്റവും കൂടുതല്‍ പദ്ധതികളും ഉള്ളതെന്നും പഠനം പറയുന്നു.

പദ്ധതികള്‍ പ്രാവര്‍ത്തികമാകാതിരിക്കാനുള്ള പ്രധാന കാരണം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ശരിയായ ഏകോപനം ഇല്ലാത്തതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ഇന്ത്യ കുറച്ച് കൂടുതല്‍ കരുതല്‍ കാണിക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം കഠിനമായിരിക്കുമെന്നും പഠനം നടത്തിയ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

യുണിസെഫ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ശിശു മരണ നിരക്കില്‍ ഇന്ത്യ 49 ാം സ്ഥാനത്താണ്. ഇന്ത്യയേക്കാള്‍ സാമ്പത്തികമായി പിറകില്‍ നില്‍ക്കുന്ന ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ ശിശു മരണ നിരക്ക് വളരെ കുറവാണ്.

Advertisement