എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍മാര്‍
എഡിറ്റര്‍
Thursday 3rd August 2017 6:20pm

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യന്‍ ഹാക്കര്‍ സംഘം. www.pakisthan.gov.pk എന്ന പാക്കിസ്ഥാന്റെ ഏറ്റവും പ്രധാനപ്പെട്ട സൈറ്റാണ് സ്വാതന്ത്ര ദിനത്തിന് മുന്നോടിയായ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ നശിപ്പിച്ചത്.

പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെയും മന്ത്രിസഭയുടേയും വിവരങ്ങള്‍, നിയമനിര്‍വഹണ വിവരങ്ങള്‍, പാസ്പോര്‍ട്ട്, വിസ, തുടങ്ങി എല്ലാ ഔദ്യോഗിക കാര്യങ്ങളും കൈകാര്യം ചെയ്യുന്ന വെബ്സൈറ്റാണിത്. ത്രിവര്‍ണ്ണത്തില്‍ അശോക ചക്രവും, ഗാന്ധിജി, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങളും പിന്നണിയില്‍ ദേശീയ ഗാനം മുഴക്കിയുമാണ് ഹാക്കര്‍മാര്‍ സൈറ്റ് കയ്യേറിയത്.


Also Read:ജി.എസ്.ടി; അടച്ചൂപൂട്ടല്‍ ഭീഷണിയില്‍ ഇന്ത്യന്‍ കോഫി ഹൗസ്


ഇന്ത്യന്‍ ഹാക്കര്‍മാരുടെ ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിത്. എന്നാല്‍ ഹാക്ക് ചെയ്ത് മണിക്കൂറുകള്‍ക്കകം പാക്കിസ്ഥാന്‍ സൈറ്റ് തിരിച്ചുപിടിച്ചു.

രണ്ട് മാസം മുന്‍പ് 30 പാക് വെബ്‌സൈറ്റ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു.

Advertisement