ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു
national news
ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 8:29 pm

ന്യൂദല്‍ഹി: പ്ലാസ്റ്റിക് മുതല്‍ സ്റ്റീല്‍ വരെയുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിതീരുവ ഉയര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യ പരിഗണിക്കുന്നു. നിലവിലെ അക്കൗണ്ട് കമ്മി ബാലന്‍സ് ചെയ്യാനും രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

“ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ താരിഫ് വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. വ്യാപാരകരാര്‍ നിയന്ത്രിക്കുന്നതിനും വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ നടപടികള്‍ പുനരാരംഭിക്കുന്നതിനും പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്ത ആഴ്ച ന്യൂദല്‍ഹിയില്‍ യോഗം ആരംഭിക്കും.” ധനമന്ത്രാലയ വക്താവ് ഡി.എസ്. മാലിക് പറഞ്ഞു.

ALSO READ: കര്‍ണാടക നിയമസഭയിലെ ഏക ബി.എസ്.പി. മന്ത്രി രാജിവെച്ചു

നിലവിലെ അക്കൗണ്ട് കമ്മി കൂടുതല്‍ വിപുലപ്പെടുത്താനും രൂപയുടെ പതനത്തെ തടയാനും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ വിദേശ കപ്പല്‍ഗതാഗതത്തെ നിയന്ത്രിക്കുകയാണ്. 2002 മുതല്‍ നാണയപ്പെരുപ്പം കുറഞ്ഞുവരികയാണ്.

ആര്‍.ബി.ഐയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മാര്‍ച്ച് പാദത്തില്‍ 1.9 ശതമാനത്തിന്റെ മുന്നേറ്റമാണ് നികുതി കഴിച്ച് ബാക്കി ഉള്ളത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.4 ശതമാനമാണ് വ്യാപാര കമ്മി.

പത്തൊന്‍പത് ഉല്‍പന്നങ്ങളില്‍ ഇറക്കുമതി താരിഫ് ഉയര്‍ത്തുകയും, ചില വിദേശ വായ്പ വ്യവസ്ഥകള്‍ സ്വീകരിക്കുയുമായിരുന്നു മുന്‍കാല നടപടികള്‍. എന്നാല്‍ ഇത് മൂലം നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടമായിരുന്നു.

WATCH THIS VIDEO: