ഇന്ത്യയെ കരകയറ്റി സഞ്ജു; പന്ത് വീണ്ടും ഫ്ലോപ്പ്; ശ്രേയസ്, ഗില്‍, ധവാന്‍ തിളങ്ങി
Cricket
ഇന്ത്യയെ കരകയറ്റി സഞ്ജു; പന്ത് വീണ്ടും ഫ്ലോപ്പ്; ശ്രേയസ്, ഗില്‍, ധവാന്‍ തിളങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th November 2022, 12:42 pm

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ മികവില്‍ ടീം ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സടിച്ചു.

A timely fifty from Shreyas Iyer 🙌

Six wickets in hand, eight overs to go – what target will India look to set? 🤔

Watch the #NZvIND ODI series LIVE on https://t.co/CPDKNxoJ9v (in select regions) 📺

📝 Scorecard: https://t.co/KsjLsSQ2eQ pic.twitter.com/NIHY39ratT

— ICC (@ICC) November 25, 2022

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 23.1 ഓവറില്‍ 124 റണ്‍സാണ് നേടിയത്. എന്നാല്‍ അര്‍ധസെഞ്ച്വറി പിന്നിട്ടതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ ലോക്കി ഫെര്‍ഗൂസനും ശിഖര്‍ ധവാനെ ടിം സൗത്തിയും വീഴ്ത്തിയതോടെ ഇന്ത്യ ഒന്ന് ദുര്‍ബലപ്പെടുകയായിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ റിഷബ് പന്തുമൊത്ത് ഇന്ത്യയെ 150 കടത്തിയെങ്കിലും പന്തിനെയും, സൂര്യകുമാര്‍ യാദവിനെയും (4) ഒരേ ഓവറില്‍ മടക്കി ലോക്കി ഫെര്‍ഗൂസന്‍ വീണ്ടും ഇന്ത്യക്ക് പൂട്ടിട്ടു.

ആറാം നമ്പറില്‍ ക്രീസിലിറങ്ങിയ സഞ്ജു ശ്രേയസുമൊത്ത് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 94 റണ്‍സടിച്ചു. ഇന്ത്യയെ 45ാം ഓവറില്‍ 250 കടത്തിയശേഷം ആദം മില്‍നെയുടെ പന്തില്‍ ഫിന്‍ അലന്റെ ക്യാച്ചിലാണ് സഞ്ജു പുറത്തായത്. നാല് ബൗണ്ടറികളടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

അതേസമയം ടി-20 ഫോര്‍മാറ്റിലെ മോശം ഫോം തുടരുകയാണ് റിഷബ് പന്ത് ഏകദിനത്തിലും. നേരത്തേ നടന്ന ടി-20 പരമ്പരയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ താരത്തിന ആദ്യ ഏകദിനത്തിലും തിളങ്ങാനായില്ല. നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ പന്തിന് 15 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 23 ബോളില്‍ രണ്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ റിഷബ് പന്ത് നേരിട്ടു കൊണ്ടിരിക്കുന്നത്. ടീം മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയും വിമര്‍ശനങ്ങളുണ്ട്.

Content Highlights: India finish with a flourish to set New Zealand a challenging target