ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Cricket
ആവേശം അവസാന പന്ത് വരെ, ട്വന്റി20യില്‍ ഇന്ത്യയെ തകര്‍ത്ത് കിവീസിന് പരമ്പര
ന്യൂസ് ഡെസ്‌ക്
7 days ago
Sunday 10th February 2019 4:17pm

ഹാമില്‍ട്ടണ്‍: ആവേശകരമായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്. അവസാന ഓവര്‍ വരെ നീണ്ട് നിന്ന് മത്സരത്തില്‍ നാല് റണ്‍സിനാണ് കിവീസ് ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ചത്. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ട സ്ഥാനത്ത് ഇന്ത്യയ്ക്ക് 11 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ദിനേശ് കാര്‍ത്തിക്കും ക്രുനാല്‍ പാണ്ഡ്യയുമാണ് അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്നത്.

ആദ്യം ബാറ്റ് ചെയ്ത കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ധവാന്‍ (5) വിജയ് ശങ്കര്‍ (43), ഋഷഭ് പന്ത് (28), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38) ഹാര്‍ദിക് പാണ്ഡ്യ (21), എം.എസ്. ധോണി (2) എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

ഇന്ന് ഇന്ത്യയ്ക്ക് ജയിക്കാനായിരുന്നെങ്കില്‍ ന്യൂസിലാന്‍ഡ് മണ്ണിലെ ഇന്ത്യയുടെ ആദ്യത്തെ ട്വന്റി20 പരമ്പര നേട്ടമാകുമായിരുന്നു.

Advertisement