എഡിറ്റര്‍
എഡിറ്റര്‍
‘പതിമൂന്നിലും തോല്‍ക്കാതെ ഇന്ത്യ’; മ്യാന്‍മറിനെതിരെ ഇന്ത്യയ്ക്ക് സമനില
എഡിറ്റര്‍
Tuesday 14th November 2017 11:23pm

 

പനാജി: എ.എഫ്.സി ഏഷ്യന്‍കപ്പ് ഫുട്ബാളില്‍ ഇന്ത്യയ്ക്ക് മ്യാന്‍മറിനെതിരെ സമനില. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി. ആദ്യ പാദ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്ത്യ മ്യാന്‍മറിനെ തോല്‍പ്പിച്ചിരുന്നു.

തോല്‍വിയറിയാത്ത തുടര്‍ച്ചയായ 13-ാം മത്സരമാണ് ഇന്ത്യ ഇതോടെ പൂര്‍ത്തിയാക്കിയത്. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ യാന്‍ നിയാന്‍ഗിലൂടെ മ്യാന്‍മര്‍ ഇന്ത്യന്‍ ഗോള്‍വല കുലുക്കി. എന്നാല്‍ 13 ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രി ഇന്ത്യയെ സമനിലയിലെത്തിച്ചു.


Also Read: അദ്ദേഹം എന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു; ക്രിസ്റ്റ്യാനോ ചതിച്ചെന്ന് മുന്‍ കാമുകിയുടെ വെളിപ്പെടുത്തല്‍


പക്ഷേ ആറു മിനിറ്റിന്റെ വ്യത്യാസത്തില്‍ ക്യാവ് കൊ കൊയിലൂടെ മ്യാന്‍മര്‍ വീണ്ടും ലീഡ് നേടി. ആദ്യപകുതി പിരിയുമ്പോള്‍ ലീഡ് നേടിയ മ്യാന്‍മറിനെതിരെ രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഇന്ത്യ കിണഞ്ഞു ശ്രമിച്ചു.

69 ാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലയിലൂടെ ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലക്ഷ്യം വന്നു. മൂന്നാം ഗോളിനായി ഇരുടീമുകളും ശേഷിച്ച സമയങ്ങളില്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഏഷ്യന്‍ കപ്പിന് ഇന്ത്യ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. എ ഗ്രൂപ്പില്‍നിന്ന് നാലുകളികളില്‍ 12 പോയന്റ് നേടിയാണ് ഇന്ത്യ 2019-ല്‍ നടക്കുന്ന എ.എഫ്.സി. കപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

Advertisement