[]ന്യൂദല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രധാനമന്ത്രി ലീ കു ചിയാങ്ങുമായി ഇന്ത്യ എട്ട് കരാറുകളില്‍ ഒപ്പ് വെച്ചു. വാണിജ്യം കൃഷി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കരാറുകളിലാണ് ഒപ്പുവെച്ചത്.
ഇന്ത്യ തങ്ങളുടെ പ്രധാന അയല്‍രാജ്യമാണമെന്നും ഇന്ത്യയുമായുള്ള സഹകരണവും സൗഹൃദവും ശക്തമാക്കുകയാണ് തന്റെ സന്ദര്‍ശന ലക്ഷ്യമെന്നും ചൈനീസ് പ്രസിഡന്റ് ലീ കു ചിയാങ് പറഞ്ഞു.[]
ഇരു രാജ്യങ്ങളുടേയും വിസ നടപടികള്‍ ലഘൂകരിക്കാനും തീരുമാനമായിട്ടുണ്ട്. അതിര്‍ത്തിയിലെ സമാധാന സ്ഥാപനത്തിനായി പ്രത്യേക പ്രതിനിധികളെ നിയോഗിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മ്ന്‍മോഹന്‍ സിങ് പറഞ്ഞു.
ചൈന സന്ദര്‍ശിക്കാനുള്ള ക്ഷണം മന്‍മോഹന്‍ സിങ് സ്വീകരിച്ചു. ചിയാങ്ങുമായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ചര്‍ച്ച നടത്തും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നല്‍കിയ അത്താഴ വിരുന്നിനിടെ ലഡാക്ക് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തിരുന്നു. വിദേശകാര്യമന്ത്രി അടക്കം ഉള്‍പ്പെട്ട 80 അംഗ സംഘമാണ് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയത്.
അതേസമയം, ചിയാങ്ങിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി ടിബറ്റന്‍ സംഘടനകള്‍ ദല്‍ഹിയില്‍ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് ദല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.