എഡിറ്റര്‍
എഡിറ്റര്‍
‘ഇല്ല ഇന്ത്യക്ക് ഇനിയും അതിനായിട്ടില്ല’; പാക്കിസ്ഥാനും വിന്‍ഡീസും രണ്ടുതവണ സ്വന്തമാക്കിയ റെക്കോര്‍ഡിലേക്ക് കൈയ്യെത്താതെ ഇന്ത്യന്‍ ടീം
എഡിറ്റര്‍
Saturday 30th September 2017 5:00pm

 

 

 

ബംഗളൂരു: കോഹ്‌ലിയും സംഘവും തുടര്‍ന്നുവന്ന വിജയങ്ങളുടെ ജൈത്രയാത്ര തുടര്‍ച്ചയായ പത്ത് ജയങ്ങള്‍ എന്ന റെക്കോര്‍ഡിലേക്ക് ഇന്ത്യയെ നയിക്കുമെന്ന വിശ്വസത്തിലായിരുന്നു കളിയാരാധകര്‍. എന്നാല്‍ ഓസീസിനെതിരായ നാലം മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പടിക്കല്‍ കലമുടക്കുകയായിരുന്നു.

തുടര്‍ച്ചയായ ഒന്‍പത് വിജയം നേടിയ ശേഷം ഇന്ത്യ നാലാം ഏകദിനത്തില്‍ 21 റണ്‍സിനാണ് തോറ്റത്. ആദ്യ മൂന്ന് ഏകദിനവും അനായാസം ജയിച്ച ടീം, ഘടനയില്‍ മാറ്റവുമായി ഇറങ്ങിയതാണ് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങാന്‍ കാരണം.


Also Read: ആക്രമിക്കപ്പെട്ട നടിക്ക് സിംപതിയുടെ ആവശ്യമില്ല, കരുത്തയാണവള്‍; പൊലീസിനെ സല്യൂട്ട് ചെയ്യുന്നെന്നും നടി ദീപ്തി സതി


ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ലോകത്തെ മികച്ച ഡെത്ത് ബൗളര്‍മാരെന്ന് പുകഴ്ത്തിയ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രിത് ഭുംറയ്ക്കും വിശ്രമം അനുവദിച്ചതും മുന്‍ മത്സരങ്ങളില്‍ ഓസീസിനെ കുഴക്കിയ കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയതുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഇന്ത്യന്‍ ബൗളര്‍മാരുടെ ദൗര്‍ബല്യം മുതലെടുത്ത ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ടൂര്‍ണമെന്റിലെ മികച്ച ടോട്ടലായിരുന്നു പടുത്തുയര്‍ത്തിയത്. ഇതോടെയാണ് ക്രിക്കറ്റിലെ പ്രധാന ടീമുകളെല്ലാം സ്വന്തമാക്കിയ റെക്കോര്‍ഡ് ഇന്ത്യക്ക് നഷ്ടമായത്.


Also Read: ‘സാമര്‍ഥ്യക്കാരനായ വി ടി ബല്‍റാം കണ്ണടച്ചാല്‍ ഇരുട്ട് മൂടുന്നതല്ലല്ലോ ഒരു ചരിത്രവും’; വി.ടി ബല്‍റാമിന് മറുപടിയുമായി എം.വിജിന്‍


ഏകദിനത്തിലെ ഒന്നാം റാങ്ക് പദവി പലതവണ അലങ്കരിച്ച ടീമിന് ഇതുവരെ തുടര്‍ച്ചയായ പത്ത് ജയങ്ങള്‍ നേടാനായിട്ടില്ലെന്നത് ക്രിക്കറ്റ് ചരിത്രത്തിലെ വിരോധാഭാസമാണ്. ന്യൂസീലന്‍ഡും ഇംഗ്ലണ്ടും ഓരോ തവണ പത്ത് തുടര്‍വിജയങ്ങള്‍ നേടിയിട്ടുണ്ട്.

പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയുമാകട്ടെ രണ്ടു തവണ വീതം ഈ നേട്ടം കൈവരിച്ചു. ദക്ഷിണാഫ്രിക്ക അഞ്ചു തവണയും ഓസ്ട്രേലിയ ആറു തവണയും പത്ത് തുടര്‍വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.


Also Read: ഞാന്‍ തണ്ടനല്ല, മണ്ടനാണോയെന്ന് നിങ്ങള്‍ തീരുമാനിച്ചോ; വെള്ളാപ്പള്ളി


നാലാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ പത്ത് ജയങ്ങളില്ലാത്ത സിംബാബ്വെ, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, അഫ്ഗാന്‍ പോലുളള ടീമുകളുടെ നിരയിലാണ് ഇന്ത്യയുള്ളത്. മറ്റുടീമുകള്‍ കുറച്ച് മത്സരങ്ങളെ ജയിച്ചിട്ടുള്ളുവെങ്കില്‍ രണ്ടുതവണ ലോകകിരീടം നേടിയ ഇന്ത്യ 926 മത്സരങ്ങളാണ് പൂര്‍ത്തീകരിച്ചത്.

Advertisement