എ.എഫ്.സി അണ്ടര്‍ 19 വനിതാ ചാംപ്യന്‍ഷിപ്പ്: പാക്കിസ്ഥാനെ പതിനെട്ട് ഗോളിന് ഇന്ത്യ തോല്‍പിച്ചു
Football
എ.എഫ്.സി അണ്ടര്‍ 19 വനിതാ ചാംപ്യന്‍ഷിപ്പ്: പാക്കിസ്ഥാനെ പതിനെട്ട് ഗോളിന് ഇന്ത്യ തോല്‍പിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 24th October 2018, 5:15 pm

എ.എഫ്.സി അണ്ടര്‍ 19 വനിതാ ചാംപ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. അയല്‍ക്കാരായ പാക്കിസ്ഥാനെ എതിരില്ലാത്ത 18 ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ ജയം കൂടിയാണ് ഇത്.

മത്സരത്തില്‍ രേണു അഞ്ചു ഗോളടിച്ചപ്പോള്‍ മനീഷ ഹാട്രിക്ക് നേടി. ഇന്ത്യക്കായി ദേവേന്ത, ദയ, റോജ എന്നിവര്‍ ഇരട്ട ഗോള്‍ അടിച്ചപ്പോള്‍ പപ്ക്കിയും ജബമാനിയും സൗമ്യയും ഓരോ ഗോള്‍ വീതം നേടി. ഇവര്‍ക്കൊപ്പം ഇമാന്‍ ഫയാസിന്റെ സെല്‍ഫ് ഗോളും ചേര്‍ന്നതോടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

മത്സരത്തിലൂടനീളം ഇന്ത്യന്‍ വനിതകളാണ് ആക്രമിച്ച് കളിച്ചത്. ഇന്ത്യന്‍ മുന്നേറ്റനിര ആക്രമിച്ച് കളിച്ചപ്പോള്‍ പാക് പ്രതിരോധം ശരിക്കും വിയര്‍ത്തു.

നേപ്പാളിനെതിരെ ഇരുപത്തിയാറിനാണ് ഇന്ത്യയുടെ അടുത്ത മത്സരം